ക്യാപ്റ്റൻ എന്ന നിലയിൽ റിഷഭ് പന്തിന് 10ൽ മൂന്ന് മാർക്ക് മാത്രം എന്ന് സെവാഗ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ ഡെൽഹി ക്യാപിറ്റൽസ് ഒരു റൺസിനായിരുന്നു ആർ സി ബിയോട് പരാജയപ്പെട്ടത്‌. ഡെൽഹി ക്യാപ്റ്റൻ റിഷഭ് പന്തിന് ഇന്നലെ അത്ര നല്ല ദിവസമായിരുന്നില്ല. അവസാന ഓവർ സ്റ്റോയിനിസിന് കൊടുത്തതും പന്തിന്റെ ബാറ്റിംഗും ഇന്നലെ ഏറെ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു. ക്യാപ്റ്റൻ എന്ന നിലയിൽ പന്തിൻ പത്തിൽ അഞ്ചു പോയിന്റ് പോലും കൊടുക്കാൻ പറ്റില്ല എന്ന് മുൻ ഡെൽഹി ക്യാപ്റ്റൻ കൂടിയായ സെവാഗ് പറയുന്നു. താൻ ഇന്നലത്തെ പ്രകടനത്തിന് അദ്ദേഹത്തിന് പത്തിൽ മൂന്ന് പോയിന്റ് മാത്രമെ നൽകു എന്നും സെവാഗ് പറയുന്നു.

ഇന്നലെ അമിത്ര മിശ്രയ്ക്ക് ഒരു ഓവർ ബാക്കി ഉണ്ടായിട്ടും സ്റ്റോയിനിസിന് ബൗൾ കൊടുത്തതാണ് സെവാഗ് പന്തിനെ വിമർശികാൻ കാരണം. ഒരു ക്യാപ്റ്റൻ ചെയ്യാൻ പാടില്ലാത്ത കാര്യമാണ് അത്. തന്റെ പ്രധാന ബൗളർ മുഴുവൻ ഓവറും ബൗൾ ചെയ്തു എന്ന് ക്യാപ്റ്റൻ എന്നും ഉറപ്പിക്കേണ്ടതുണ്ട്. സെവാഗ് പറഞ്ഞു. ആർക്കേലും ബൗൾ കൊടുക്കുന്നത് അല്ല ക്യാപ്റ്റൻസി എന്നും ഇതിൽ കൃത്യമായ കണക്കു കൂട്ടൽ വേണം എന്നും സെവാഗ് പറഞ്ഞു. കളി എങ്ങനെ മാറ്റുന്നു എന്നത് കണക്കിലെടുത്താണ് ക്യാപ്റ്റന്റെ മികവ് തീരുമാനിക്കുന്നത്. എന്നും സെവാഗ് പറഞ്ഞു.