വനിതാ ടി20 ചലഞ്ച് മാറ്റിവെച്ചേക്കും

Img 20210428 133646

ഐ പി എല്ലിനൊപ്പം നടക്കുന്ന വനിതാ ടി20 ചലഞ്ച് ഇത്തവണ നടന്നേക്കില്ല. ടി20 ചലഞ്ച് മാറ്റിവെക്കാനോ ഉപേക്ഷിക്കാനോ സാധ്യത ഉണ്ട് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ബി സി സി ഐ എത്തുന്നത്. ഇപ്പോൾ ഐ പി എൽ നിർത്തി വെക്കാൻ തന്നെ പലരും ആവശ്യപ്പെടുന്നുണ്ട്. അതിനിടയിൽ പുതിയ ഒരു ടൂർണമെന്റ് കൂടെ നടത്തുന്നത് വലിയ വിമർശനം ക്ഷണിച്ചുവരുത്തും എന്നതും ബി സി സി ഐ പരിഗണിക്കുന്നു.

2017 മുതൽ എല്ലാ വർഷവും ടി20 ചലഞ്ച് നടന്നിരുന്നു. ഐ പി എൽ പ്ലേ ഓഫിന്റെ സമയത്താണ് ടി20 ചലഞ്ച് നടക്കാറ്. മൂന്ന് ടീമുകളാണ് ടി20 ചലഞ്ചിൽ പരസ്പരം ഏറ്റുമുട്ടാറുള്ളത്. കഴിഞ്ഞ തവണ ദുബൈയിൽ നടന്ന ടൂർണമെന്റിൽ സ്മൃതി മന്ദാന നയിച്ച ട്രൈൽ ബ്ലേസേഴ്സ് ആയിരുന്നു കിരീടം നേടിയത്.