മഴ ഭീഷണിയിൽ ആർ സി ബി മത്സരം!! മഴ പെയ്താൽ രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷ അവസാനിക്കും

Newsroom

Picsart 23 05 21 15 56 03 855
Download the Fanport app now!
Appstore Badge
Google Play Badge 1

ഐ പി എല്ലിൽ പ്ലേ ഓഫ് യോഗ്യത നിർണയിക്കാൻ പോകുന്ന മത്സരമായ ആർ സി ബിയും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള മത്സരം നടക്കുമോ എന്ന കാര്യം സംശയത്തിലാണ്. ഇന്ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആണ് മത്സരം നടക്കേണ്ടത്. എന്നാൽ ബെംഗളൂരു നഗരത്തിലും പരിസര പ്രദേശങ്ങളിലും ഇപ്പോൾ ശക്തമായ മഴ പെയ്യുകയാണ്. ഈ മഴ ഇന്ന് തുടരും എന്ന് കാലാവസ്ഥ റിപ്പോർട്ടുകളും ഉണ്ട്‌. കഴിഞ്ഞ ദിവസം തന്നെ മത്സരത്തിന് മഴ ഭീഷണി ഉണ്ട് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

മഴ 23 05 21 15 56 13 463

ഇന്ന് ഗുജറാത്തിനെ തോൽപ്പിച്ചാൽ ആർ സി ബിക്ക് പ്ലേ ഓഫ് യോഗ്യത ലഭിക്കുമായിരുന്നു. മഴ കാരണം കളി ഉപേക്ഷിക്കപ്പെട്ടാൽ ആർ സി ബിക്ക് ഒരു പോയിന്റ് മാത്രമെ ലഭിക്കൂ. അപ്പോൾ അവർ 15 പോയിന്റിൽ എത്തും. അങ്ങനെ ആണെങ്കിൽ ഇന്ന് വൈകിട്ട് നടക്കുന്ന മുംബൈ ഇന്ത്യൻസ് സൺ റൈസേഴ്സ് മത്സരത്തിൽ മുംബൈ ഇന്ത്യൻസ് തോൽക്കേണ്ടി വരും. മുംബൈ വിജയിക്കുകയും ആർ സി ബിയുടെ കളി നടക്കാതിരിക്കുകയും വന്നാൽ മുംബൈ പ്ലേ ഓഫിൽ എത്തും. ആർ സി ബിക്ക് കളി നടക്കാതെ ഒരു പോയിന്റ് കിട്ടിയാൽ അതോടെ രാജസ്ഥാൻ റോയൽസിന്റെ അവസാന പ്ലേ ഓഫ് പ്രതീക്ഷ അവസാനിക്കുകയും ചെയ്യും.

ഇന്ന് മുംബൈയും ആർ സി ബിയും തോൽക്കുകയും ഒപ്പം റൺ റേറ്റ് അനുകൂലമാവുകയും ചെയ്താൽ രാജസ്ഥാന് പ്ലേ ഓഫ് സാധ്യതയുണ്ട്‌