മയാംഗ് അഗര്‍വാള്‍ തന്റെ മികവാര്‍ന്ന ഫോമിലൂടെ പഞ്ചാബ് കിംഗ്സിനായി പൊരുതി നോക്കിയെങ്കിലും ആര്‍സിബി നല്‍കിയ 165 റൺസ് ലക്ഷ്യം ചേസ് ചെയ്തിറങ്ങിയ ടീമിന് 6 വിക്കറ്റ് നഷ്ടത്തിൽ നേടാനായത് 158 റൺസ്. 6 റൺസ് വിജയത്തോടെ ആര്‍സിബി പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്ന മൂന്നാമത്തെ ടീമായി.
ഒന്നാം വിക്കറ്റിൽ 10.5 ഓവറിൽ രാഹുലും മയാംഗും ചേര്‍ന്ന് 91 റൺസ് നേടിയെങ്കിലും രാഹുലിന് തന്റെ 39 റൺസിനായി 35 പന്തുകള്‍ നേരിടേണ്ടി വന്നു. മോശം ഫോമിൽ കളിക്കുന്ന നിക്കോളസ് പൂരനെയും വേഗത്തിൽ നഷ്ടമായപ്പോള്‍ പഞ്ചാബ് 99/2 എന്ന നിലയിലേക്ക് വീണു. മയാംഗ് തന്റെ അര്‍ദ്ധ ശതകം നേടി പഞ്ചാബിന്റെ പ്രതീക്ഷ നിലനിര്‍ത്തുകയായിരുന്നു.
പൂരനെ പുറത്താക്കിയ ചഹാൽ തന്നെ മയാംഗിന്റെ വിക്കറ്റും വീഴ്ത്തിയപ്പോള്‍ അതേ ഓവറിൽ ചഹാല്‍ സര്‍ഫ്രാസിനെയും പുറത്താക്കി. 114/2 എന്ന നിലയിൽ 121/4 എന്ന സ്ഥിതിയിലേക്ക് പഞ്ചാബ് കിംഗ്സ് വീണു. മത്സരം അവസാന ഓവറിലേക്ക് എത്തിയപ്പോള്‍ പഞ്ചാബിന് വിജയിക്കുവാന്‍ 44 റൺസായിരുന്നു നേടേണ്ടിയിരുന്നത്.
ഗാര്‍ട്ടൺ എറിഞ്ഞ 17ാം ഓവറിൽ വലിയ ഷോട്ട് ശ്രമിച്ച് മാര്‍ക്രവും പുറത്തായപ്പോള്‍ പഞ്ചാബിന്റെ നില പരുങ്ങലിലായി. 14 പന്തിൽ 20 റൺസാണ് മാര്‍ക്രം നേടിയത്. ഓവറിൽ പിറന്നതാകട്ടെ 7 റൺസും. അവസാന ഓവറിൽ പഞ്ചാബിന് ജയിക്കുവാന്‍ 19 റൺസായിരുന്നു വേണ്ടിയിരുന്നത്. ആദ്യ പന്തിൽ ഷാരൂഖ് ഖാന്‍(16) റണ്ണൗട്ടായപ്പോള്‍ മോയിസസ് ഹെന്‍റിക്സിന് ടീമിനെ 6 റൺസ് അകലെ വരെ എത്തിക്കുവാനെ സാധിച്ചുള്ളു.
മോയിസസ് 9 പന്തിൽ 12 റൺസുമായി പുറത്താകാതെ നിന്നു. യൂസുവേന്ദ്ര ചഹാൽ നേടിയ മൂന്ന് വിക്കറ്റുകളാണ് മത്സരത്തിന്റെ ഗതിയെ മാറ്റിയത്.