ഇറ്റലിയിൽ ലാസിയോക്ക് വലിയ പരാജയം

20211003 200326

സീരി എയിൽ ലാസിയോക്ക് അപ്രതീക്ഷിത പരാജയം. ഇന്ന് ബൊളോനയെ നേരിട്ട സാരിയുടെ ടീം എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് പരാജയപ്പെട്ടത്. പന്ത് കൈവശം വെച്ചതല്ലാതെ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയാത്തതാണ് ലാസിയോക്ക് പ്രശ്നമായത്. ഇന്ന് ആദ്യ 17 മിനുട്ടിൽ തന്നെ ബൊളോന രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തി. 14ആം മിനുട്ടിൽ ബാരോ ആണ് ഹോം ടീമിന് ലീഡ് നൽകിയത്. പിന്നാലെ മൂന്ന് മിനുട്ടുകൾക്ക് അപ്പുറം തീറ്റെ ലീഡ് ഇരട്ടിയാക്കി. ബാരോ ആണ് അസിസ്റ്റ് നൽകിയത്.

രണ്ടാം പകുതിയിൽ 68ആം മിനുട്ടിൽ ഹെക്കിയിലൂടെ ബൊളോന മൂന്നാം ഗോളും നേടി. ഇതിനു പിന്നാലെ 76ആം മിനുട്ടിൽ അസെർബി ചുവപ്പ് കാർഡ് കണ്ടത് ലാസിയോയെ പത്തു പേരാക്കി ചുരുക്കി. ഈ പരാജയത്തോടെ 11 പോയിന്റുമായി ലാസിയോ ആറാമത് നിൽക്കുകയാണ്‌. ബൊളൊനക്കും 11 പോയിന്റ് ഉണ്ട്.

Previous articleഓ ചഹാല്‍!!! പഞ്ചാബിനെതിരെ 6 റൺസ് വിജയവുമായി കോഹ്‍ലിയും സംഘവും പ്ലേ ഓഫിലേക്ക്
Next articleഡ്യൂറണ്ട് കപ്പിൽ എഫ് സി ഗോവയുടെ ചുംബനം, എക്സ്ട്രാ ടൈമിൽ ഹീറോ ആയി എഡു ബേഡിയ