ഫ്രാഞ്ചൈസികള്‍ക്ക് പ്രിയങ്കരൻ, ഹാസൽവുഡിനെ സ്വന്തമാക്കി ആ‍‍ർസിബി

Sports Correspondent

മുന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം ജോഷ് ഹാസൽവുഡിനെ സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഇന്ന് നടന്ന ഐപിഎൽ മെഗാ ലേലത്തിൽ 7.75 കോടി രൂപയ്ക്കാണ് ആ‍‍ർസിബി താരത്തെ സ്വന്തമാക്കിയത്.

ചെന്നൈയാണ് താരത്തിനായി ആദ്യം രംഗത്തെത്തിയത്. ലക്നൗവുമായി ഏറെ നേരം താരത്തിനായി ലേലത്തിൽ ഏര്‍പ്പെട്ട ശേഷം ചെന്നൈ പിന്മാറിയപ്പോള്‍ ഡല്‍ഹി രംഗത്തെത്തി.

അധികം വൈകാതെ മുംബൈ ജോഷ് ഹാസൽവുഡിനായി രംഗത്തെത്തിയപ്പോള്‍ ലേലത്തിലേക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും എത്തി.