ഐപിഎലിലെ ഈ സീസണിലെ പത്താം മത്സരത്തില്‍ ടോസ് നേടി മുംബൈ നായകന് രോഹിത്. ടോസ് നേടിയ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മത്സരങ്ങള്‍ വീതം കളിച്ച ടീമുകള്‍ ഓരോ വിജയമാണ് ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നതെങ്കിലും റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ മുംബൈ നാലാം സ്ഥാനത്തും ബാംഗ്ലൂര്‍ ഏഴാം സ്ഥാനത്തുമാണുള്ളത്.
ചെന്നൈയോട് തോല്‍വിയേറ്റ് വാങ്ങിയെങ്കിലും കൊല്‍ക്കത്തയ്ക്കെതിരെ 49 റണ്‍സിന്റെ മികച്ച വിജയം നേടി മുംബൈ ടൂര്‍ണ്ണമെന്റില്‍ ശക്തമായ തിരിച്ചുരവ് നടത്തുകയായിരുന്നു. അതേ സമയം സണ്‍റൈസേഴ്സിനെതിരെ പത്ത് റണ്‍സ് വിജയം നേടി ആദ്യ മത്സരം വിജയിച്ച റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് കനത്ത തോല്‍വിയാണ് രണ്ടാം മത്സരത്തില്‍ കിംഗ്സ് ഇലവന് പഞ്ചാബിനെതിരെ നേരിട്ടത്. 97 റണ്‍സിന്റെ പരാജയം ആണ് ടീം ഏറ്റുവാങ്ങിയത്.
കഴിഞ്ഞ മത്സരത്തിലെ വിജയം കുറിച്ച ടീമില്‍ ഒരു മാറ്റമാണ് മുംബൈ ഇന്ത്യന്‍സ് വരുത്തിയിട്ടുള്ളത്. സൗരഭ് തിവാരിയ്ക്ക് പകരം ഇഷാന് കിഷന് ആണ് മുംബൈയ്ക്കായി ഇന്നിറങ്ങുന്നത്. അതേ സമയം ബാംഗ്ലൂര്‍ നിരയില്‍ മൂന്ന് മാറ്റമാണുള്ളത്. ഡെയില്‍ സ്റ്റെയിന്, ഉമേഷ് യാദവ്, ജോഷ് ഫിലിപ്പ് എന്നിവര്‍ ടീമിന് പുറത്ത് പോകുമ്പോള്‍ ആഡം സംപ, ഇസ്രു ഉഡാന, ഗുര്‍കീരത്ത് സിംഗ് മന് എന്നിവര്‍ ടീമിലേക്ക് എത്തുന്നു.
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: Devdutt Padikkal, Aaron Finch, Virat Kohli(c), AB de Villiers(w), Shivam Dube, Washington Sundar, Gurkeerat Singh Mann, Isuru Udana, Navdeep Saini, Yuzvendra Chahal, Adam Zampa
മുംബൈ ഇന്ത്യന്‍സ് : Quinton de Kock(w), Rohit Sharma(c), Suryakumar Yadav, Ishan Kishan, Hardik Pandya, Kieron Pollard, Krunal Pandya, Rahul Chahar, James Pattinson, Trent Boult, Jasprit Bumrah