പ്ലേ ഓഫില്ലെങ്കിലും അഭിമാനത്തോടെ ആര്‍സിബിയ്ക്ക് മടങ്ങാം – വിരാട് കോഹ്‍ലി

Sports Correspondent

വിരാട് കോഹ്‍ലിയുടെ അത്യുജ്ജ്വലമായ ശതകത്തെ മറികടക്കുന്ന ബാറ്റിംഗ് പ്രകടനവുമായി ശുഭ്മന്‍ ഗിൽ ആര്‍സിബിയുടെ പ്ലേ ഓഫ് മോഹങ്ങളെ തട്ടിത്തെറിപ്പിച്ചപ്പോള്‍ ഈ സീസണെക്കുറിച്ച് ഓര്‍ത്ത് തലയയുര്‍ത്തി തന്നെ ആര്‍സിബിയ്ക്ക് മടങ്ങാം എന്നാണ് വിരാട് കോഹ്‍ലി പറയുന്നത്. പ്ലേ ഓഫ് സ്ഥാനം ലഭിച്ചില്ലെങ്കിലും ഒട്ടേറെ നിമിഷങ്ങള്‍ ആര്‍സിബിയ്ക്ക് ഓര്‍ത്തെടുക്കാനായിട്ടുള്ള സീസണാണിതെന്നും ഏവര്‍ക്കും തലയയുര്‍ത്തി തന്നെ മടങ്ങാമെന്ന് വിരാട് കോഹ്‍ലി സൂചിപ്പിച്ചു.

 

View this post on Instagram

 

A post shared by Virat Kohli (@virat.kohli)

തങ്ങളുടെ ഓരോ ചുവട് വയ്പുകളിലും തങ്ങളോടൊപ്പം നിന്ന ആരാധകര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും നന്ദി അറിയിച്ച് തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് കോഹ്‍ലി പങ്കുവയ്ക്കുകയായിരുന്നു.