“ഐ പി എല്ലിലെ മാഞ്ചസ്റ്റർ സിറ്റി ആണ് ഗുജറാത്ത് ടൈറ്റൻസ്”

Newsroom

Picsart 23 05 23 12 52 46 349

ഐ പി എല്ലിലെ മാഞ്ചസ്റ്റർ സിറ്റി ആണ് ഗുജറാത്ത് ടൈറ്റൻസ് എന്ന് മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഷോൺ പൊള്ളോക്ക്. മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽ കാണിക്കുന്ന ആധിപത്യമാണ് ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ‌പി‌എൽ) ഗുജറാത്ത് ടൈറ്റൻസ് കാഴ്ചവെക്കുന്നത് എന്നും അദ്ദേഹം പറയുന്നു‌. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഹാട്രിക്ക് കിരീടി നിൽക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി എങ്കിൽ ഗുജറാത്ത് ടൈറ്റൻസ് തുടർച്ചയായ രണ്ടാം കിരീടം ഉറപ്പിക്കുന്നതിന് അടുത്താണ്‌.

ഗുജറാത്ത് 23 05 23 12 52 34 019

“ഞങ്ങൾ ഇപ്പോൾ ഗുജറാത്തിനെ ഐപിഎല്ലിലെ മാഞ്ചസ്റ്റർ സിറ്റി എന്ന് വിളിക്കേണ്ടി വരും,” Cricbuzzൽ പൊള്ളോക്ക് പറഞ്ഞു.

“നെറ്റ് റൺ റേറ്റ് നോക്കൂ, പ്ലസ് 0.8. അവർ വിജയിക്കുക മാത്രമല്ല, അവർ മികച്ച രീതിയിൽ വിജയിക്കുകയും ചെയ്തു. അവർ വളരെ ആത്മവിശ്വാസത്തോടെ തന്നെ കളിക്കുന്നു. പത്ത് ദിവസമായി അവർ പ്ലേഓഫിന് യോഗ്യത നേടിയിട്ട്. അവർക്ക് ശരിക്കും സമ്മർദ്ദം നേരിടേണ്ടി പോലും വന്നിട്ടില്ല.” പൊള്ളോക്ക് പറഞ്ഞു. പ്ലേ ഓഫ് പോലൊരു നോക്കൗട്ട് ടൂർണമെന്റ് എളുപ്പമല്ല എങ്കിലും ഗുജറാത്തിന് ആത്മവിശ്വാസത്തോടെ തന്നെ അവസാന ഘട്ടത്തിന് ഇറങ്ങാം‌ എന്നും പൊള്ളോക്ക് പറഞ്ഞു.