ഡല്‍ഹിയ്ക്കെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് കോഹ്‍ലി, ടീമില്‍ രണ്ട് മാറ്റം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഇന്നത്തെ മത്സരത്തില്‍ വിരാട് കോഹ്‍ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ടോസ്. ടോസ് നേടിയ കോഹ്‍ലി ബൗളിംഗ് തിരഞ്ഞെടുത്തു. ഇന്ന് വിജയം നേടുന്ന ടീമിന് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്താനാകുമെന്നതിനാല്‍ തന്നെ ‍ബാംഗ്ലൂരും ഡല്‍ഹിയും ജയം ലക്ഷ്യമാക്കിയാണ് ഇറങ്ങുന്നത്. ബാംഗ്ലൂര്‍ നിരയില്‍ രണ്ട് മാറ്റമാണുള്ളത്. ആഡം സംപയ്ക്ക് പകരം മോയിന്‍ അലിയും ഗുര്‍കീരത്ത് മന്നിന് പകരം മഹുമ്മദ് സിറാജും ടീമിലേക്ക് എത്തുമ്പോള്‍ ഡല്‍ഹി നിരയില്‍ ഒരു മാറ്റമാണുള്ളത്. ഡല്‍ഹി നിരയില്‍ പരിക്കേറ്റ അമിത് മിശ്രയ്ക്ക് പകരം അക്സര്‍ പട്ടേല്‍ ടീമിലേക്ക് തിരികെ എത്തുന്നു.

ഡല്‍ഹി ക്യാപിറ്റല്‍സ് : Prithvi Shaw, Shikhar Dhawan, Shreyas Iyer(c), Rishabh Pant(w), Shimron Hetmyer, Marcus Stoinis, Ravichandran Ashwin, Axar Patel, Harshal Patel, Kagiso Rabada, Anrich Nortje

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: Devdutt Padikkal, Aaron Finch, Virat Kohli(c), AB de Villiers(w), Moeen Ali, Shivam Dube, Washington Sundar, Isuru Udana, Navdeep Saini, Mohammed Siraj, Yuzvendra Chahal