തലയല്ല ഇനി തലവൻ!!! ചെന്നൈയുടെ പുതിയ നായകന്‍ രവീന്ദ്ര ജഡേജ

Sports Correspondent

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ പുതിയ യുഗത്തിന്റെ തുടക്കത്തിനുള്ള ആദ്യ കാല്‍വയ്പ് വെച്ച് ഫ്രാഞ്ചൈസി. ടീമിന്റെ ക്യാപ്റ്റനായി എംഎസ് ധോണിയിൽ നിന്ന് ഇനി രവീന്ദ്ര ജഡേജ ആയിരിക്കും ചുമതല ഏറ്റെടുക്കുക.

ഐപിഎലിന്റെ തുടക്കം മുതൽ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ നായകനായിരുന്നു എംഎസ് ധോണിയുടെ അവസാന സീസണായിരിക്കും ഇതെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.

ചെന്നൈയ്ക്കൊപ്പമുള്ള 12 സീസണുകളിൽ ടീമിനെ 9 ഫൈനലുകളിലേക്ക് എത്തിച്ച ധോണി 4 ട്രോഫികളും സ്വന്തമാക്കിയിട്ടുണ്ട്.