“ഒരു കോച്ചായി സൂര്യകുമാറിന് വലിയ ഭാവിയുണ്ട്, ഈ ഷോട്ടുകൾ അദ്ദേഹത്തിനെ പഠിപ്പിക്കാൻ ആകൂ”

Newsroom

Picsart 23 05 10 00 08 54 251
Download the Fanport app now!
Appstore Badge
Google Play Badge 1

പരിശീലകനെന്ന നിലയിൽ സൂര്യകുമാർ യാദവിന്റെ ഭാവി ശോഭനമാണെന്ന് രവി ശാസ്ത്രി. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ സ്കൈയുടെ ഗംഭീര ഇന്നിങ്സിനു ശേഷം സംസാരിക്കുക ആയിരുന്നു രവി ശാസ്ത്രി. സൂര്യകുമാർ കളിക്കുന്ന ഷോട്ടുകൾ പഠിപ്പിക്കാൻ ആധുനിക കാലത്ത് ഒരു പരിശീലകനും ആവില്ല എന്ന് ശാസ്ത്രി പറഞ്ഞു.

സൂര്യ

“ഞങ്ങൾക്ക് സ്കൈയെ അറിയാം; SKY എത്ര നല്ല താരം ആണെന്നും ഞങ്ങൾക്കറിയാം. അദ്ദേഹം കോച്ചിംഗ് മാനുവലുകൾ തിരുത്തിയെഴുതുന്നു. എല്ലാ നിയമങ്ങളും എറിഞ്ഞുടച്ച് ആണ് അവന്റെ ഷോട്ടുകൾ. അവൻ അത് അനായാസം ചെയ്യുകയുമാണ്.” രവി ശാസ്ത്രി പറഞ്ഞു.

“പരിശീലകനെന്ന നിലയിൽ അദ്ദേഹത്തിന്റെ ഭാവി ശോഭനമാണ്. ആ ഷോട്ടുകൾ എങ്ങനെ കളിക്കണമെന്ന് പഠിപ്പിക്കാൻ അദ്ദേഹത്തിന് മാത്രമേ കഴിയൂ, കാരണം അത് ചെയ്യാൻ അറിയുന്ന മറ്റൊരു ആധുനിക പരിശീലകനില്ല.” അദ്ദേഹം കൂട്ടിച്ചേർത്തു.