രാജസ്ഥാൻ റോയൽസ് ഫീൽഡിങ് പരിശീലകൻ ദിശന്ത് യാഗ്നിക്കിന് കൊറോണ വൈറസ് ബാധ. രാജസ്ഥാൻ റോയൽസ് ഫ്രാഞ്ചൈസി തന്നെയാണ് പരിശീലകന് കൊറോണ വൈറസ് ഉള്ള കാര്യം സ്ഥിരീകരിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗിന് വേണ്ടി ടീമുകൾ യു.എ.ഇയിലേക്ക് തിരിക്കാനിരിക്കെയാണ് പരിശീലകന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ദിശന്ത് യാഗ്നിക്ക് തന്റെ നാടായ ഉദയ്‌പൂരിൽ വെച്ച് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിക്കപ്പെട്ടത്. ഐ.പി.എൽ താരങ്ങളുമായി പരിശീലകൻ ബന്ധപ്പെട്ടിട്ടില്ലെന്നും താരങ്ങളുടെ എല്ലാം കൊറോണ വൈറസ് ഫലം നെഗറ്റീവ് ആണെന്നും രാജസ്ഥാൻ റോയൽ അറിയിച്ചു.
കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ദിശന്ത് യാഗ്നിക് ബി.സി.സി.ഐ നിയമപ്രകാരം 14 ദിവസം ക്വറന്റൈനിൽ ഇരിക്കണം. തുടർന്ന് 2 കൊറോണ ടെസ്റ്റ് ഫലങ്ങൾ നെഗറ്റീവ് ആയാൽ മാത്രമാവും താരത്തിന് യു.എ.ഇയിലേക്ക് പോവാൻ കഴിയുക.തുടർന്ന് യു.എ.ഇയിൽ എത്തിയതിന് ശേഷം ദിശന്ത് യാഗ്നിക് വീണ്ടും 3 കൊറോണ ടെസ്റ്റ് നടത്തുകയും നെഗറ്റീവ് ആവുകയും ചെയ്താൽ മാത്രമാവും ടീമിനൊപ്പം ചേരാനാവുക.