സഹൽ അബ്ദുൽ സമദിന് വൻ കരാർ നൽകാൻ കേരള ബ്ലാസ്റ്റേഴ്സ്!!

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് ടീമിലെ ഏറ്റവും വലിയ പ്രതീക്ഷയായ സഹൽ അബ്ദുൽ സമദ് ഇനിയും ക്ലബിൽ തുടരും എന്ന് ഉറപ്പാകുന്നു. സഹൽ അബ്ദുൽ സമദ് കേരള ബ്ലാസ്റ്റേഴ്സുമായി പുതിയ കരാർ ഒപ്പുവെച്ചതായാണ് സൂചന. 2025വരെ കേരള ബ്ലാസ്റ്റേഴ്സിൽ സഹലിനെ നിർത്തുന്ന പുതിയ കരാറാണ് ല്ലബ് സഹലിന് നൽകിയത്. ഇപ്പോൾ നിലവിൽ 2022വരെയുള്ള കരാർ സഹലിനുണ്ട്. താരത്തിന്റെ വേതനം ഉയർത്തുന്ന കരാറാകും പുതിയത്.

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ സംബന്ധിച്ചെടുത്തോളം ഏറ്റവും സന്തോഷം നൽകുന്ന വാർത്തയാകും ഇത്. 2018-19 സീസൺ ഐ എസ് എല്ലിലെ ഏറ്റവും മികച്ച മിഡ്ഫീൽഡറായി തിരഞ്ഞെടുക്കപ്പെട്ട താരമായിരുന്നു സഹൽ അബ്ദുൽ സമദ്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ 18ആം നമ്പർ ആയ സഹൽ അബ്ദുൽ സമദിന് അവസാന സീസണിൽ നിരാശ ആയിരുന്നു സമ്പാദ്യം. ഷറ്റോരി താരത്തെ സ്ഥിരമായി പുറത്ത് ഇരുത്തിയത് താരത്തിന്റെ പ്രകടനത്തെ കാര്യമായി തന്നെ ബാധിച്ചു. എങ്കിലും പുതിയ പരിശീലകൻ എത്തുന്നതോടെ സഹൽ ഫോമിലേക്ക് തിരികെ വരും എന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.

Advertisement