14 മത്സരത്തിനുള്ളിൽ തന്നെ യോഗ്യത നേടിയതിൽ അഭിമാനം – ഹാര്‍ദ്ദിക് പാണ്ഡ്യ

തന്റെ ടീം അവരുടെ ആദ്യ സീസണിൽ തന്നെ പ്ലേ ഓഫ് യോഗ്യത നേടിയതിൽ ഏറെ അഭിമാനം ഉണ്ടെന്നും 12ാം മത്സരത്തിൽ തന്നെ അതിന് സാധിച്ചത് വളരെ വലിയ നേട്ടമായി കരുതുന്നുവെന്നും ഹാര്‍ദ്ദിക് പാണ്ഡ്യ വ്യക്തമാക്കി.

കഴിഞ്ഞ മത്സരം ഒഴിച്ച് ബാക്കി വിജയിച്ച മത്സരങ്ങള്‍ കൂടി ടീം സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും എന്നാൽ കഴിഞ്ഞ മത്സരം ടീം വിജയം ഉറപ്പാക്കിയ ഘട്ടത്തിൽ നിന്നാണ് പരാജയത്തിലേക്ക് വീണതെന്നും കൂട്ടിചേര്‍ത്തു.

അത് ടീമിന് ലഭിച്ച വലിയൊരു പാഠം ആയിരുന്നുവെന്നും അത് ഉള്‍ക്കൊണ്ടാണ് ടീം മുന്നോട്ട് പോയതെന്നും ഹാര്‍ദ്ദിക് സൂചിപ്പിച്ചു.