“കേരള ബ്ലാസ്റ്റേഴ്സുമായുള്ള കരാർ നീട്ടുന്നതിൽ അഭിമാനം” – ഗിൽ

ഈ മഹത്തായ ക്ലബ്ബുമായുള്ള കരാര്‍ നീട്ടുന്നതില്‍ എനിക്ക് തീര്‍ച്ചയായും അഭിമാനമുണ്ടെന്ന് ഇന്ന് ക്ലബിൽ പുതിയ കരാർ ഒപ്പുവെച്ച പ്രഭ്‌സുഖന്‍ സിങ് ഗില്‍. 2024വരെയുള്ള കരാർ ആണ് ഗിൽ ഇന്ന് ഒപ്പുവെച്ചത്. കഴിഞ്ഞ സീസണ്‍ മികച്ച ഒരു സീസൺ ആയിരുന്നു. ക്ലബ്ബുമായുള്ള അടുത്ത രണ്ട് വര്‍ഷം മികച്ചതും സമ്പുഷ്ടവുമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു എന്നും ഗിൽ പറഞ്ഞു.

അടുത്ത രണ്ട് വര്‍ഷങ്ങളിലെ മത്സരങ്ങള്‍, നേട്ടങ്ങള്‍, പോരാട്ടങ്ങള്‍ എന്നിവക്കായി ഞാന്‍ കാത്തിരിക്കുകയാണ്. എനിക്ക് ഇനിയും ഒരുപാട് പഠിക്കാനും നേടാനും ഉണ്ട്, അതിനായി കാത്തിരിക്കുന്നു. ഗില്‍ കൂട്ടിച്ചേര്‍ത്തു.