ഐപിഎലില്‍ പഞ്ചാബ് കിംഗ്സിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം. ഇന്ന് ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 5 വിക്കറ്റ് നഷ്ടത്തിൽ 236 റൺസാണ് നേടിയത്.
ആദ്യ ഓവറിൽ തന്നെ പ്രിയാന്‍ഷ് ആര്യയെ നഷ്ടമായ പഞ്ചാബിനെ ജോഷ് ഇംഗ്ലിസും പ്രഭ്സിമ്രാന്‍ സിംഗും ചേര്‍ന്നാണ് മുന്നോട്ട് നയിച്ചത്. ഇരുവരും ചേര്‍ന്ന് 48 റൺസാണ് രണ്ടാം വിക്കറ്റിൽ നേടിയത്. 14 പന്തിൽ 30 റൺസ് നേടിയ ജോഷ് ഇംഗ്ലിസിനെ ആകാശ് മഹാരാജ് ആണ് പുറത്താക്കിയത്. നേരത്തെ പ്രിയാന്‍ഷ് ആര്യയുടെ വിക്കറ്റും താരം തന്നെ നേടി.
പവര്‍പ്ലേ അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 66 റൺസാണ് പഞ്ചാബ് നേടിയത്. ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യരും പ്രഭ്സിമ്രാനും ചേര്‍ന്ന് പഞ്ചാബിനെ പത്തോവര്‍ അവസാനിക്കുമ്പോള്‍ 100 റൺസിലേക്ക് എത്തിച്ചു.
13ാം ഓവറിൽ ശ്രേയസ്സ് അയ്യരെ പുറത്താക്കി ദിഗ്വേഷ് രഥി ഈ കൂട്ടുകെട്ട് തകര്‍ത്തു. അയ്യര്‍ 25 പന്തിൽ 45 റൺസ് നേടിയപ്പോള്‍ മൂന്നാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 78 റൺസാണ് നേടിയത്. 9 പന്തിൽ 16 റൺസ് നേടിയ നേഹൽ വദേരയെ പ്രിന്‍സ് യാഥവ് പുറത്താക്കിയതോടെ പഞ്ചാബിന് തങ്ങളുടെ 4ാം വിക്കറ്റ് നഷ്ടമായി. 34 റൺസാണ് വദേരയ്ക്കൊപ്പം പ്രഭ്സിമ്രാന്‍ നേടിയത്.
പ്രഭ്സിമ്രാന്‍ മികവുറ്റ ബാറ്റിംഗ് തുടര്‍ന്നപ്പോള്‍ കൂട്ടിനെത്തിയ ശശാങ്ക് സിംഗും വേഗത്തിൽ ബാറ്റ് വീശി പഞ്ചാബിന്റെ സ്കോര്‍ 200 കടത്തി. അവേശ് ഖാന്‍ എറിഞ്ഞ 18ാം ഓവറിൽ 26 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്.
19ാം ഓവറിൽ ദിഗ്വേഷ് രഥി പ്രഭ്സിമ്രാന്‍ സിംഗിനെ പുറത്താക്കുമ്പോള്‍ പഞ്ചാബ് താരം 48 പന്തിൽ നിന്ന് 91 റൺസാണ് നേടിയത്. അഞ്ചാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 54 റൺസാണ് നേടിയത്.
ശശാങ്ക് സിംഗ് 15 പന്തിൽ 35 റൺസും മാര്‍ക്കസ് സ്റ്റോയിനിസ് 5 പന്തിൽ 15 റൺസും നേടിയപ്പോള്‍ ഈ കൂട്ടുകെട്ട് 7 പന്തിൽ നിന്ന് 22 റൺസാണ് നേടിയത്.