പ്ലേ ഓഫിൽ എത്തിയാൽ മുംബൈ ഇന്ത്യൻസ് വേറെ ലെവൽ ആണെന്ന് ഡി വില്ലിയേഴ്സ്

Newsroom

Updated on:

Picsart 23 05 24 11 57 23 792
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് നടക്കുന്ന എലിമിനേറ്ററിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന മുംബൈ ഇന്ത്യൻസ് തോല്പ്പിക്കും എന്ന് മുൻ ദക്ഷിണാഫ്രിക്കൻ നായകൻ എബി ഡിവില്ലിയേഴ്‌സ്. മുംബൈ ഇന്ത്യൻസ് ഈ ടൂർണമെന്റ് അഞ്ച് തവണ വിജയിച്ചു. ആരും അത് ചെയ്തിട്ടില്ല, അതിനാൽ രോഹിതും കൂട്ടരും നോക്കൗട്ടിലെത്തുമ്പോൾ അവർ മറ്റൊരു ടീമായി മാറുന്നു. ഡിവില്ലിയേഴ്സ് പറഞ്ഞു.

Picsart 23 05 24 11 56 10 526

നോക്കൗട്ട് ഘട്ടത്തിലെത്താൻ അവർ കഠിനമായി പരിശ്രമിച്ചു. അവർ തങ്ങളുടെ അഞ്ച് ഓപ്പണിംഗ് മത്സരങ്ങളിൽ തോൽക്കുകയും തുടർന്ന് ഐപിഎൽ വിജയിക്കുകയും ചെയ്തത് നമ്മൾ മുമ്പ് കണ്ടതാണ്‌. സമാനമായ സാഹചര്യം ഇത്തവണയും, അഞ്ചിൽ പൂജ്യമല്ല എങ്കിലും അവർക്ക് മോശം തുടക്കമായിരുന്നു ഈ സീസണിൽ, എന്നിട്ടും ഇപ്പോൾ അവർ നോക്കൗട്ടിൽ എത്തി, അവർ ഇപ്പോൾ ടൂർണമെന്റിലെ ഏറ്റവും അപകടകരമായ ടീമാണ്ൻ എബിഡി കൂട്ടിച്ചേർത്തു.