മെഹ്താബ് സിംഗ് മുംബൈ സിറ്റിയിൽ തുടരും

Newsroom

Picsart 23 05 24 12 20 36 809

മുംബൈ സിറ്റി ഒരു താരത്തിന്റെ കൂടെ കരാർ നീട്ടുകയാണ്. പഞ്ചാബ് സ്വദേശിയായ യുവ ഡിഫൻഡർ മെഹ്താബ് സിങ് മുംബൈ സിറ്റിയിൽ രണ്ടു വർഷത്തെ പുതിയ കരാർ ഒപ്പുവെക്കും എന്ന് Halfway Football റിപ്പോർട്ട് ചെയ്യുന്നു. രണ്ടു വർഷം മുമ്പ് മുംബൈ സിറ്റിയിലെത്തിയ മെഹ്താബ് ഇപ്പോൾ അവരുടെ ഏറ്റവും പ്രധാനപ്പെട്ട താരമാണ്.

മെഹ്താബ് 23 05 24 12 20 51 983

24കാരനായ താരം ഈ സീസണിൽ മുംബൈ സിറ്റിക്ക് വേണ്ടി 29 മത്സരങ്ങൾ കളിച്ചിരുന്നു. ഡിഫൻസിൽ ആയിരുന്നിട്ടും 4 ഗോളുകൾ ക്ലബിനായി സംഭാവന ചെയ്യാനും മെഹ്താബിനായി. അടുത്തിടെ ഇന്ത്യക്കായി മെഹ്താബ് അരങ്ങേറ്റം നടത്തുകയും ചെയ്തിരുന്നു.

ഈസ്റ്റ് ബംഗാളിൽ നിന്നാണ് മെഹ്താബ് സിംഗ് മുംബൈ സിറ്റിയിൽ എത്തിയത്. ഈസ്റ്റ് ബംഗാൾ അക്കാദമിയിലൂടെയും യുവ ടീമുകളിലൂടെയും വളർന്നു വന്ന താരമാണ്. മുമ്പ് ആറു മാസത്തോളം കേരള ക്ലബായ ഗോകുലം കേരള എഫ് സിക്ക് വേണ്ടി ലോൺ അടിസ്ഥാനത്തിൽ കളിച്ചിട്ടുണ്ട്.