റിഷഭ് പന്ത് ഡെൽഹിയുടെ ഹോം മത്സരങ്ങൾക്ക് ഉണ്ടാകണം എന്ന ആഗ്രഹം പങ്കുവെച്ച് പോണ്ടിംഗ്

Newsroom

Picsart 23 03 30 01 23 16 736
Download the Fanport app now!
Appstore Badge
Google Play Badge 1

ഈ സീസണിൽ റിഷഭ് പന്ത് ഡെൽഹി ക്യാപിറ്റൽസ് ടീമിനൊപ്പം ഉണ്ടാകണം എന്ന ആഗ്രഹം പങ്കുവെച്ച് കോച്ച് റിക്കി പോണ്ടിംഗ്. ടീമിന്റെ ഹോം മത്സരങ്ങളിൽ പന്തിന്റെ സാന്നിധ്യം ഉണ്ടാകണം എന്ന് താൻ ആഗ്രഹിക്കുന്നുവെന്നും റിക്കി പോണ്ടിംഗ് പറഞ്ഞു.

റിഷഭ് പന്ത് 23 03 30 01 24 04 452

കഴിഞ്ഞ വർഷം ഡിസംബറിൽ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് പന്ത് ഇപ്പോൾ വിശ്രമത്തിലാണ്. ഡെൽഹിയുടെ ക്യാപ്റ്റൻ ആയിരുന്ന പന്തിന് ഈ സീസണിൽ കളിക്കാൻ ആകില്ല എന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. ഡേവിഡ് വാർണർ ആണ് പന്തിനു പകരം ടീമിന്റെ ഇപ്പോഴത്തെ ക്യാപ്റ്റൻ.

“ഞാൻ റിഷഭിനോട് കുറച്ച് സംസാരിച്ചു. ഈ സീസണിൽ അദ്ദേഹത്തെ ടീമിന്റെ ഭാഗമാക്കാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നു. ഞങ്ങളുടെ എല്ലാ ഹോം മത്സരങ്ങളിലും അദ്ദേഹം ഉണ്ടായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” പോണ്ടിംഗ് പറഞ്ഞു.

“അവൻ ഞങ്ങളുടെ ഡഗ് ഔട്ടിലോ ദ്രസിംഗ് മുറിയിലോ ഉള്ളത് വളരെ സവിശേഷമായിരിക്കും.” പോണ്ടിംഗ് പറഞ്ഞു.