പോയിന്റ് പട്ടിക പ്രകാരം പഞ്ചാബിന് ഇനിയും സാധ്യതയുണ്ട്, അടുത്ത മൂന്ന് മത്സരങ്ങള്‍ ഏറെ പ്രാധാന്യമുള്ളത്

Sports Correspondent

പോയിന്റ് പട്ടിക പ്രകാരം പഞ്ചാബിന് ഇനിയും സാധ്യതയുണ്ട്, അടുത്ത മൂന്ന് മത്സരങ്ങള്‍ ഏറെ പ്രാധാന്യമുള്ളത്

മികച്ച പോരാട്ടമാണ് തന്റെ ടീം കാഴ്ചവെച്ചതെങ്കിലും ഈ പിച്ചിൽ 135 റൺസ് പര്യാപ്തമല്ലായിരുന്നുവെന്ന് പറഞ്ഞ് പഞ്ചാബ് കിംഗ്സ് നായകന്‍ കെഎൽ രാഹുല്‍. പോയിന്റ് പട്ടിക നോക്കുമ്പോള്‍ തങ്ങള്‍ക്ക് ഇനിയും സാധ്യതയുണ്ടെന്നും ഇനിയുള്ള മൂന്ന് മത്സരങ്ങള്‍ ടീമിന് ഏറെ പ്രാധാന്യമുള്ളതാണെന്നും രാഹുല്‍ വ്യക്തമാക്കി.

യുഎഇയിലെ തങ്ങളുടെ എല്ലാ മത്സരങ്ങളും അവസാന നിമിഷം വരെ ടീം പൊരുതിയതാണെന്നും ബൗളര്‍മാര്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്തത് തനിക്ക് ആത്മവിശ്വാസം നല്‍കുന്നുവെന്നും കെഎൽ രാഹുല്‍ കൂട്ടിചേര്‍ത്തു.