നേടിയത് മൂന്ന് ക്യാച്ചുകള്‍, എന്നാലും ഫീല്‍ഡിംഗ് പരിഭ്രമമുള്ളതെന്ന് പറഞ്ഞ് ജോസ് ബട്‍ലര്‍

രാജസ്ഥാന് വേണ്ടി ആദ്യ മത്സരങ്ങളില്‍ കീപ്പിംഗ് ദൗത്യം കൈയ്യാളിയത് ജോസ് ബട്‍ലറായിരുന്നുവെങ്കിലും അവസാന രണ്ട് മത്സരങ്ങളില്‍ ടീമിന്റെ കീപ്പറായി ദൗത്യം ഏറ്റെടുത്തത് സഞ്ജു സാംസണാണ്. ബൗണ്ടറി ലൈനില്‍ ജോസ് ബട്‍ലറുടെ സേവനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം ടീം മാനേജ്മെന്റ് കൈക്കൊണ്ടത്.

ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരെ മൂന്ന് ക്യാച്ചുകളാണ് ജോസ് ബട്‍ലര്‍ പൂര്‍ത്തിയാക്കിയത്. എന്നിരുന്നാലും കീപ്പിംഗ് ഗ്ലൗസ് ഇല്ലാതെ ഔട്ട് ഫീല്‍ഡില്‍ ഫീല്‍ഡ് ചെയ്യുക എന്നത് പരിഭ്രാന്തി നല്‍കുന്ന അനുഭവമാണെന്നാണ് ജോസ് ബട്‍ലര്‍ പറയുന്നത്. എന്നാലും താന്‍ ഫീല്‍ഡിംഗ് ശരിക്കും ആസ്വിദിക്കുന്നുണ്ടെന്ന് താരം പറഞ്ഞു.