പാണ്ടിക്കാട് സെമിയിൽ ഇന്ന് നിർണായക പോരാട്ടം

സെവൻസിൽ ഇന്ന് 5 മത്സരങ്ങൾ നടക്കും. പാണ്ടിക്കാട് സെവൻസിൽ ആണ് നിർണായക മത്സരം നടക്കുന്നത്. സെമി ലീഗിൽ ഇന്ന് ഉഷാ തൃശ്ശൂരും അൽ ശബാബും തമ്മിലാണ് മത്സരം. ഇന്നത്തെ മത്സരഫലം ആകും രണ്ടാം ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്നത്. ഇന്ന് ജയമോ സമനിലയോ ലഭിച്ചാൽ ഉഷാ തൃശ്ശൂർ ഫൈനലിൽ കടക്കും. അൽ ശബാബ് വിജയിക്കുജ ആണെങ്കിൽ ഉഷയ്ക്ക് അൽ ശബാബിനും ഒരേ പോയന്റാകും. അങ്ങനെ വന്നാൽ ടോസിലൂടെ ആര് ഫൈനൽ കളിക്കണം എന്ന് തീരുമാനിക്കും. ഇന്നലെ ഫിഫയെ തോൽപ്പിച്ച് മെഡിഗാഡ് അരീക്കോട് ഫൈനൽ ഉറപ്പിച്ചിരുന്നു.

ഇന്നത്തെ ഫിക്സ്ചറുകൾ;

കടലുണ്ടി;
എഫ് സി തൃക്കരിപ്പൂർ vs ഫ്രണ്ട്സ് മമ്പാട്

പെരുവള്ളൂർ;
സബാൻ കോട്ടക്കൽ vs എഫ് സി കൊണ്ടോട്ടി
അൽ മിൻഹാൽ vs സോക്കർ ഷൊർണ്ണൂർ

പാണ്ടിക്കാട്:
അൽ ശബാബ് vs ഉഷാ തൃശ്ശൂർ

എടക്കര;
അഭിലാഷ് vs സ്കൈ ബ്ലൂ

കർക്കിടാംകുന്ന്;
മത്സരമില്ല