റഷീദ് ഖാന്റെ വെടിക്കെട്ട് മതിയായില്ല, ഗുജറാത്തിനെ തോൽപ്പിച്ച് മുംബൈ ഇന്ത്യൻസ് മൂന്നാം സ്ഥാനത്തേക്ക്

Newsroom

Picsart 23 05 12 23 23 52 414
Download the Fanport app now!
Appstore Badge
Google Play Badge 1

ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിന് ഒരു നിർണായക വിജയം കൂടെ. ലീഗിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത ടൈറ്റൻസിന് എതിരെ 27 റൺസിന്റെ വിജയമാണ് മുംബൈ ഇന്ത്യൻസ് നേടിയത്. 219 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് ടൈറ്റൻസിന് 191-8 റൺസ് എടുക്കാനെ ആയുള്ളൂ. അവസാനം ഒറ്റയാൾ പോരാട്ടം നടത്തിയ റഷീദ് ഖാൻ ആണ് ഗുജറാത്തിനെ ഇത്ര അടുത്ത് എത്തിച്ചത്. 79 റൺസ് ആണ് റഷീദ് ഖാൻ അടിച്ചത്.

മുംബൈ 23 05 12 23 01 46 236

ഇന്ന് തുടക്കം മുതൽ ഗുജറാത്തിന് വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടേയിരുന്നു. സാഹ 2, ഗിൽ 6, ഹാർദ്ദിക് 5 എന്നിങ്ങനെ പെട്ടെന്ന് പുറത്തായി. 29 റൺസ് എടുത്ത വിജയ് ശങ്കറും 41 റൺസ് എടുത്ത മില്ലറും കളിയിലേക്ക് തിരികെ ടീമിനെ എത്തിക്കാൻ ശ്രമിച്ചു. പക്ഷെ അപ്പോഴേക്കും റൺ റേറ്റ് ദൂരെയെത്തി.

അവസാനം ആഞ്ഞടിച്ച റഷീദ് ഖാൻ ആണ് വലിയ നാണക്കേടിൽ നിന്ന് ഗുജറാത്തിനെ രക്ഷിച്ചത്. 32 പന്തിൽ നിന്ന് 79 റൺസ് എടുക്കാൻ റഷീദ് ഖാനായി. 10 സിക്സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്. മുംബൈക്ക് വേണ്ടി ആകാശ് മദ്വാൾ മൂന്ന് വിക്കറ്റ് വീഴ്ത്തി. പിയുഷ് ചൗള, കാർത്തികേയ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

ഇന്ന് ആദ്യം ബാറ്റു ചെയ്ത മുംബൈ സൂര്യകുമാർ യാദവിന്റെ ആദ്യ ഐ പി എൽ സെഞ്ച്വറിയുടെ മികവിൽ കൂറ്റൻ സ്കോർ തന്നെ നേടി. 20 ഓവറിൽ 218-5 എന്ന സ്കോറാണ് മുംബൈ ഉയർത്തിയത്‌. സ്കൈ 49 പന്തിൽ 103 റൺസുമായി പുറത്താകാതെ നിന്നു.

മികച്ച തുടക്കമാണ് രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും മുംബൈയ്ക്ക് നൽകിയത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ 61 റൺസാണ് നേടിയത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 61 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. പവര്‍പ്ലേയ്ക്ക് ശേഷമുള്ള ആദ്യ പന്തിൽ റഷീദ് ഖാന്‍ രോഹിത് ശര്‍മ്മയെ പുറത്താക്കിയപ്പോള്‍ അതേ ഓവറിൽ തന്നെ റഷീദ് ഖാന്‍ ഇഷാന്‍ കിഷനെയും പുറത്താക്കി.

മുംബൈ 23 05 12 21 15 16 539

രോഹിത് 18 പന്തിൽ 29 റൺസും ഇഷാന്‍ കിഷന്‍ 20 പന്തിൽ 31 റൺസും നേടി. 7 പന്തിൽ 15 റൺസ് നേടിയ നെഹാൽ വദേരയെ തന്റെ അടുത്ത ഓവറിൽ റഷീദ് ഖാന്‍ പുറത്താക്കിയപ്പോള്‍ മുംബൈ 9 ഓവറിൽ 88/3 എന്ന നിലയിലായിരുന്നു.

30 റൺസ് നേടിയ വിഷ്ണു വിനോദിനെ മോഹിത് ശര്‍മ്മ പുറത്താക്കിയപ്പോള്‍ 65 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. ടിം ഡേവിഡിനെ റഷീദ് ഖാന്‍ പുറത്താക്കി മത്സരത്തിലെ തന്റെ നാലാം വിക്കറ്റ് താരം നേടി. സ്കൈ നറുവശത്ത് അറ്റാക്ക് തുടർന്നു. 6 സിക്സും 11 ഫോറും സ്കൈയുടെ ഇന്നിങ്സിൽ ഉണ്ടായിരുന്നു.