ബൗളിംഗ് തിരഞ്ഞെടുത്ത് മുംബൈ, പ്ലേ ഓഫ് ലക്ഷ്യത്തിനായി സൺറൈസേഴ്സ് ബാറ്റിംഗിനിറങ്ങുന്നു

Kanewilliamson

ഐപിഎലില്‍ മുംബൈയുടെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ അവസാനിച്ചുവെങ്കിലും സൺറൈസേഴ്സിന്റെ സ്വപ്നങ്ങള്‍ക്ക് വിലങ്ങ് തടിയാകുവാനായി മുംബൈ ഇന്ത്യന്‍സിന് ഇന്ന് സാധിക്കുമോ എന്നത് വാങ്കഡേയിൽ കാണാം. മത്സരത്തിൽ ടോസ് നേടിയ മുംബൈ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

രണ്ട് മാറ്റങ്ങളാണ് ഇരു ടീമുകളിലുമുള്ളത്. മുംബൈ നിരയിൽ മയാംഗ് മാര്‍ക്കണ്ടേയും സഞ്ജയ് യാദവും ടീമിലേക്ക് എത്തുമ്പോള്‍ പ്രിയം ഗാര്‍ഗും ഫസൽ ഫറൂഖിയും സൺറൈസേഴ്സ് നിരയില്‍ എത്തുന്നു. ഇന്ന് പരാജയം ആണ് ഫലമെങ്കിൽ സൺറൈസേഴ്സ് പ്ലേ ഓഫ് കാണാതെ പുറത്താകുന്ന മൂന്നാമത്തെ ടീമാവും.

സൺറൈസേഴ്സ് ഹൈദ്രാബാദ്: Abhishek Sharma, Kane Williamson(c), Rahul Tripathi, Aiden Markram, Nicholas Pooran(w), Priyam Garg, Washington Sundar, Bhuvneshwar Kumar, Fazalhaq Farooqi, Umran Malik, T Natarajan

മുംബൈ ഇന്ത്യന്‍സ്: Ishan Kishan(w), Rohit Sharma(c), Daniel Sams, Tilak Varma, Ramandeep Singh, Tristan Stubbs, Tim David, Sanjay Yadav, Jasprit Bumrah, Riley Meredith, Mayank Markande