അയാക്സിന്റെ ഡച്ച് മധ്യനിര താരം ബയേണിലേക്ക്

അയാക്സിന്റെ യുവ ഡച്ച് മിഡ്ഫീൽഡർ റയാൻ ഗ്രാവൻബെർച് ബയേൺ മ്യൂണിക്കിലേക്ക് എത്തും എന്ന് ഫബ്രിസിയൊ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. അയാക്സും ബയേണും തമ്മിൽ ഇത് സംബന്ധിച്ച് നടത്തിയ ചർച്ചകൾ അവസാന ഘട്ടത്തിലാണ് എന്ന് ഫബ്രിസിയോ പറയുന്ന പറയുന്നു. നേരത്തെ തന്നെ ഗ്രാവൻബെർച് ബയേണുമായി കരാർ ധാരണയിൽ എത്തിയിരുന്നു. താരം 2027വരെയുള്ള കരാർ ബയേണിൽ ഒപ്പുവെക്കും.
20220517 180933
20കാരനായ താരം 2010 മുതൽ അയാക്സിനൊപ്പം ഉണ്ട്. 2018ൽ അയാക്സിനായി സീനിയർ അരങ്ങേറ്റം നടത്തിയ ഗ്രാവൻബെർച് നൂറോളം മത്സരങ്ങൾ ക്ലബിനായി കളിച്ചു. അഞ്ച് കിരീടങ്ങളും അയാക്സിൽ നേടി. ഹോളണ്ട് ദേശീയ ടീമിനായും ഗ്രാവൻബെർച് കളിക്കുന്നുണ്ട്.