മൊയീൻ അലിക്ക് ചെന്നൈയുടെ ആദ്യ മത്സരം നഷ്ടമാകും

Newsroom

ഈ ശനിയാഴ്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ൽചെന്നൈ സൂപ്പർ കിംഗ്‌സിന് അവരുടെ സ്റ്റാർ ഓൾറൗണ്ടർ മൊയിൻ അലിയുടെ സേവനം നഷ്ടമായേക്കും. വിസ കാലതാമസം നേരിടുന്നത് ആണ് മൊയീൻ അലിക്ക് തിരിച്ചടി ആയിരിക്കുന്നത്. ഐ‌ പി‌ എൽ ബയോ ബബിളിൽ പ്രവേശിക്കുന്നതിന് മുമ്പ് മൂന്ന് ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ കാലയളവ് പൂർത്തീകരിക്കേണ്ടതിനാൽ ബുധനാഴ്ച എങ്കിലും മൊയീൻ അലി മുംബൈയിൽ എത്തേണ്ടി വരും.

കഴിഞ്ഞ സീസണിൽ 357 റൺസ് സ്‌കോർ ചെയ്‌ത് അവരുടെ ഏറ്റവും ഉയർന്ന മൂന്നാമത്തെ റൺ വേട്ടക്കാരനായി ഫിനിഷ് ചെയ്യാൻ മൊയീൻ അലിക്ക് ആയിരുന്നു. മൊയീൻ അലിയുടെ അഭാവത്തിൽ കോൺവെ ശനിയാഴ്ച സി എസ് കെയ്ക്ക് വേണ്ടി അരങ്ങേറ്റം നടത്തിയേക്കും.