എറിക് ടെൻ ഹാഗുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ചർച്ച നടത്തി, പുതിയ പരിശീലകൻ ഉടൻ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകനായുള്ള അന്വേഷണത്തിന്റെ ഭാഗമായി യുണൈറ്റഡ് മാനേജ്മെന്റ് അയാക്സ് പരിശീലകൻ എറിക് ടെൻ ഹാഗുമായി അഭിമുഖം നടത്തി. ടെൻ ഹാഗുമായുള്ള ചർച്ചയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തൃപ്തരാണ് എന്നാണ് റിപ്പോർട്ടുകൾ. ടെൻ ഹാഗിന്റെ ഇംഗ്ലീഷ് പാണ്ഡിത്യത്തിലും യുണൈറ്റഡ് മാനേജ്മെന്റ് തൃപ്തരാണ്. ടെൻ ഹാഗിനെ മാത്രമല്ല പരിശീലകനാകാൻ സന്നദ്ധത പ്രകടിപ്പിച്ച മറ്റു പരിശീലകരുമായും യുണൈറ്റഡ് ചർച്ച നടത്തും.

ടെൻ ഹാഗും പോചടീനോയും ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനാകാൻ സാധ്യതയിൽ മുന്നിൽ. ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് താല്ല്കാലിക പരിശീലകനായ റാൾഫ് റാങ്നിക് കൺസൾട്ടിങ് റോളീലേക്ക് ഈ സീസൺ അവസാനത്തോടെ മാറും. ടെൻ ഹാഗ് പരിശീലകനായി എത്താൻ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഭൂരിഭാഗം ആരാധകരും ആഗ്രഹിക്കുന്നത്.