മിച്ചൽ മാർഷ് ഈ സീസൺ IPL-ൽ ഇനി കളിക്കില്ല

Newsroom

ഡൽഹി ക്യാപിറ്റൽസിൻ്റെ താരമായ മിച്ചൽ മാർഷ് ഇനി ഈ സീസൺ ഐ പി എല്ലിൽ കളിക്കില്ല. താരം പരിക്ക് മാറാൻ കൂടുതൽ ചികിത്സയ്ക്ക് ആയി ഓസ്ട്രേലിയയിലേക്ക് കഴിഞ്ഞ ആഴ്ച പോയിരുന്നു. മാർഷ് ഇനി തിരിച്ചു വരില്ല എന്ന് ക്ലബ് അറിയിച്ചു. ലോകകപ്പിനു മുമ്പ് ഫിറ്റ്നസ് വീണ്ടെടുക്കുക ആകും താരത്തിന്റെ ഉദ്ദേശം.

മാർഷ് 24 04 06 17 44 56 495

മാർഷ് ഈ സീസണിൽ ക്യാപിറ്റൽസിനായി നാല് മത്സരങ്ങളിൽ കളിച്ചു. ബാറ്റിലും ബൗളിംഗിലും കാര്യമായ സംഭാവനയൊന്നും താരം നൽകിയില്ല, ആകെ 61 റൺസ് ആണ് നേടിയത്‌. ബൗളിംഗും
മെച്ചമായിരുന്നില്ല. 52 റൺസ് വഴങ്ങി ആകെ ഒരു വിക്കറ്റ് മാത്രമാണ് ടൂർണമെന്റിൽ നേടിയത്.

ജെയ്ക് ഫ്രേസർ-മക്ഗുർക്ക് മാർഷിനു പകരം ഇറങ്ങി അവസാന മത്സരങ്ങളിൽ തിളങ്ങിയിരുന്നു.