ട്രിസ്റ്റന്‍ സ്റ്റബ്സിന് അരങ്ങേറ്റം, ടോസ് നേടി മുംബൈ ബൗളിംഗ് തിരഞ്ഞെടുത്തു

Sports Correspondent

Tristanstubbs
Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള പോരാട്ടത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് മുംബൈ ഇന്ത്യന്‍സ്. മത്സരത്തിൽ മുംബൈയ്ക്കായി ട്രിസ്റ്റന്‍ സ്റ്റബ്സ് അരങ്ങേറ്റം നടത്തുകയാണ്. പൊള്ളാര്‍ഡിന് പകരം ആണ് സ്റ്റബ്സ് ടീമിലെത്തുന്നത്. മുരുഗന്‍ അശ്വിന് പകരം ഹൃതിക് ഷൗക്കീനും ടീമില്‍ എത്തുന്നു.

മുംബൈയുടെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ അവസാനിച്ചുവെങ്കിലും ചെന്നൈയ്ക്ക് ഇനിയും നേരിയ പ്രതീക്ഷയുണ്ട്. എന്നാൽ ഇന്ന് പരാജയപ്പെട്ടാൽ ടീം പുറത്താകും. മാറ്റങ്ങളില്ലാതെയാണ് ചെന്നൈ ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്.

ചെന്നൈ സൂപ്പര്‍ കിംഗ്സ്: Ruturaj Gaikwad, Devon Conway, Robin Uthappa, Ambati Rayudu, Moeen Ali, Shivam Dube, MS Dhoni(w/c), Dwayne Bravo, Maheesh Theekshana, Simarjeet Singh, Mukesh Choudhary

മുംബൈ ഇന്ത്യന്‍സ്: Rohit Sharma(c), Ishan Kishan(w), Tilak Varma, Tristan Stubbs, Ramandeep Singh, Tim David, Daniel Sams, Kumar Kartikeya, Hrithik Shokeen, Jasprit Bumrah, Riley Meredith