ഔദ്യോഗിക പ്രഖ്യാപനം എത്തി, മക്കല്ലം ഇനി ഇംഗ്ലണ്ട് ടെസ്റ്റ് പരിശീലകന്‍

മുന്‍ ന്യൂസിലാണ്ട് നായകന്‍ ബ്രണ്ടം മക്കല്ലത്തിനെ ഇംഗ്ലണ്ട് ടെസ്റ്റ് നായകനായി പ്രഖ്യാപിച്ച ഔദ്യോഗിക തീരുമാനം എത്തി. ഇംഗ്ലണ്ടിന്റെ ആഷസിലെ 4-0 എന്ന കനത്ത പരാജയത്തെതുടര്‍ന്ന് ക്രിസ് സിൽവര്‍വുഡിനെ ഇംഗ്ലണ്ട് പുറത്താക്കിയിരുന്നു.

ടി20 സര്‍ക്യൂട്ടില്‍ പരിശീലനം നടത്തിയുള്ള പരിചയം ആണ് മക്കല്ലത്തിനുള്ളതെങ്കിലും ന്യൂസിലാണ്ട് ടെസ്റ്റ് ടീമിന്റെ മാറ്റത്തിന്റെ അടിത്തറ പാകിയത് മക്കല്ലം ആണെന്നാണ് വിലയിരുത്തപ്പെടുന്നത്.

റൂട്ടിന് പകരം ഇംഗ്ലണ്ട് പുതിയ നായകനായി ബെന്‍ സ്റ്റോക്സിനെ നിയമിച്ചിരുന്നു. ന്യൂസിലാണ്ടിനെതിരെയാണ് ഇരുവരുടെയും ആദ്യ ദൗത്യം. ജൂൺ 2ന് ആണ് ന്യൂസിലാണ്ടിനെതിരെയുള്ള ഇംഗ്ലണ്ടിന്റെ ആദ്യ ടെസ്റ്റ്.