ടോസ് മുംബൈയ്ക്ക്, ബൗളിംഗ് തിരഞ്ഞെടുത്തു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ സൂര്യകുമാര്‍ യാദവ് ഇല്ലാതെ മുംബൈ ഇന്ത്യന്‍സ് ഇറങ്ങുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബൈ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സൂര്യകുമാര്‍ യാദവിന്റെ പരിക്ക് കാരണം താരം ടൂര്‍ണ്ണമെന്റിൽ നിന്ന് പുറത്താകുകയായിരുന്നു. സൂര്യകുമാര്‍ യാദവിന് പകരം രമൺദീപ് സിംഗ് ടീമിലേക്ക് എത്തുന്നു.

ഇന്ന് പരാജയപ്പെട്ടാൽ കൊല്‍ക്കത്തയുടെ പ്ലേ ഓഫ് സാധ്യത അവസാനിക്കും എന്നതിനാൽ തന്നെ ടീം അഞ്ച് മാറ്റമാണ് വരുത്തിയിരിക്കുന്നത്. അജിങ്ക്യ രഹാനെ, പാറ്റ് കമ്മിന്‍സ്, വെങ്കടേഷ് അയ്യര്‍, വരുൺ ചക്രവര്‍ത്തി, ഷെൽഡൺ ജാക്സൺ എന്നിവര്‍ ടീമിലേക്ക് എത്തുന്നു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: Ajinkya Rahane, Venkatesh Iyer, Shreyas Iyer(c), Nitish Rana, Rinku Singh, Andre Russell, Sunil Narine, Sheldon Jackson(w), Tim Southee, Pat Cummins, Varun Chakaravarthy

മുംബൈ ഇന്ത്യന്‍സ്: Ishan Kishan(w), Rohit Sharma(c), Tilak Varma, Ramandeep Singh, Kieron Pollard, Tim David, Daniel Sams, Murugan Ashwin, Kumar Kartikeya, Jasprit Bumrah, Riley Meredith