പഞ്ചാബിന് ജയിച്ചാൽ രണ്ടാം സ്ഥാനം, മുംബൈയുടെ ലക്ഷ്യം ആദ്യ നാലിൽ ഇടം

Sports Correspondent

Piyushmumbai
Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ പഞ്ചാബ് കിംഗ്സും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടുന്നു. മത്സരത്തിൽ ടോസ് നേടി മുംബൈ നായകന്‍ രോഹിത് ശര്‍മ്മ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വിജയിച്ചാൽ പോയിന്റ് പട്ടികയിൽ പഞ്ചാബിന് രണ്ടാം സ്ഥാനം ലഭിയ്ക്കും. മുംബൈയ്ക്ക് വിജയം പത്ത് പോയിന്റ് നൽകും. റൺ റേറ്റ് മോശമാണെങ്കിലും ടീമിന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് ഇന്നത്തെ വിജയം നിര്‍ണ്ണായകമാണ്.

നിലവിൽ പഞ്ചാബ് ആറാം സ്ഥാനത്തും മുംബൈ ഏഴാം സ്ഥാനത്തുമാണുള്ളത്. രോഹിത്ത് ശര്‍മ്മ തന്റെ ഇരുനൂറാം ഐപിഎൽ മത്സരങ്ങള്‍ കളിക്കുമ്പോള്‍ മുംബൈ നിരയിൽ ഒരു മാറ്റമാണുള്ളത്. റൈലി മെറിഡിത്തിന് പകരം ആകാശ് മഡ്വാൽ ടീമിലേക്ക് എത്തുന്നു. സിക്കന്ദര്‍ റാസയും കാഗിസോ റബാഡയും ടീമിൽ നിന്ന് പുറത്ത് പോകുമ്പോള്‍ മാത്യു ഷോര്‍ട്ടും നഥാന്‍ എല്ലിസും പഞ്ചാബ് നിരയിലേക്ക് എത്തുന്നു.

പഞ്ചാബ് കിംഗ്സ്: Prabhsimran Singh, Shikhar Dhawan(c), Matthew Short, Liam Livingstone, Jitesh Sharma(w), Sam Curran, Shahrukh Khan, Harpreet Brar, Rishi Dhawan, Rahul Chahar, Arshdeep Singh

മുംബൈ ഇന്ത്യന്‍സ്: Rohit Sharma(c), Ishan Kishan(w), Cameron Green, Tilak Varma, Tim David, Nehal Wadhera, Jofra Archer, Piyush Chawla, Kumar Kartikeya, Akash Madhwal, Arshad Khan