വരാനെ പരിക്ക് മാറി ഉടൻ എത്തും എന്ന് ടെൻ ഹാഗ്

Newsroom

Picsart 23 05 03 18 54 09 996
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്കായ റാഫേൽ വരാനെ പെട്ടെന്ന് തന്നെ പരിക്ക് മാറി തിരികെയെത്തും എന്ന് യുണൈറ്റഡ് പരിശീലകൻ ടെൻ ഹാഗ്.എഫ് എ കപ്പ് ഫൈനലിന് വരാനെ ഉണ്ടാകും എന്ന് കഴിഞ്ഞ ആഴ്ച ടെൻ ഹാഗ് പറഞ്ഞിരുന്നു. ഫൈനലിനു മാത്രമല്ല അതിനു മുമ്പ് തന്നെ വരാനെ തിരികെയെത്തും എന്നാണ് പ്രതീക്ഷ എന്ന് ടെൻ ഹാഗ് പറഞ്ഞു. എന്നാൽ ബ്രൈറ്റണും വെസ്റ്റ് ഹാമിനും എതിരായ പ്രീമിയർ ലീഗ് മത്സരങ്ങളിൽ വരാനെ കളിക്കില്ല.

വരാനെ 23 04 24 22 56 15 792

എഫ് എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടേണ്ടത്. ആ മത്സരത്തിനും ഒപ്പം ലീഗിലെ അവസാന രണ്ടു മത്സരങ്ങൾക്കും വരാനെ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സെവിയ്യക്ക് എതിരായ യൂറോപ്പ ലീഗ് ആദ്യ പാദ മത്സരത്തിന് ഇടയിൽ ആയിരുന്നു വരാനെക്ക് പരിക്കേറ്റത്. വരാനെക്ക് മാത്രമല്ല അന്ന് ലിസാൻഡ്രോ മാർട്ടിനസിനും പരിക്കേറ്റിരുന്നു. ലിസാൻഡ്രോക്ക് ഈ സീസൺ നഷ്ടമാകും. പരിക്ക് മാറി എത്തുന്ന ഗർനാചോ വെസ്റ്റ് ഹാമിന് എതിരായ മത്സരത്തിൽ യുണൈറ്റഡ് ടീമിൽ ഉണ്ടാകും.