ആദ്യ കടമ്പ കടക്കുമോ മുംബൈ, ടോസ് രോഹിത്തിന്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്തു. രണ്ട് മാറ്റങ്ങളാണ് മുംബൈ നിരയിലുള്ളത് ടിം ഡേവിഡും കുമാര്‍ കാര്‍ത്തികേയയും ടീമിലേക്ക് വരുമ്പോള്‍ ഡെവാള്‍ഡ് ബ്രെവിസും ജയ്ദേവ് ഉനഡ്കടും ടീമിൽ നിന്ന് പുറത്ത് പോകുന്നു. അതേ സമയം രാജസ്ഥാന്‍ നിരയിൽ മാറ്റങ്ങളൊന്നുമില്ല.

മുംബൈ തങ്ങളുടെ സീസണിലെ ആദ്യ ജയം ആണ് തേടിയെത്തുന്നതെങ്കിൽ വിജയിക്കാനായാൽ ഇത് രാജസ്ഥാന്റെ ഏഴാം വിജയം ആയിരിക്കും.

രാജസ്ഥാന്‍ റോയൽസ്: Jos Buttler, Devdutt Padikkal, Sanju Samson(w/c), Daryl Mitchell, Shimron Hetmyer, Riyan Parag, Ravichandran Ashwin, Trent Boult, Prasidh Krishna, Yuzvendra Chahal, Kuldeep Sen

മുംബൈ ഇന്ത്യന്‍സ്: Ishan Kishan(w), Rohit Sharma(c), Tim David, Suryakumar Yadav, Tilak Varma, Kieron Pollard, Hrithik Shokeen, Daniel Sams, Jasprit Bumrah, Kumar Kartikeya, Riley Meredith