സോഷ്യൽ മീഡിയയിൽ ഇന്ത്യൻ അക്സന്റിനെ കളിയാക്കി മോര്‍ഗനും മക്കല്ലവും, പഴയ ട്വീറ്റുകള്‍ വൈറൽ

ഒല്ലി റോബിൻസണിന്റെ സസ്പെന്‍ഷന് ഇടയാക്കിയ സംഭവങ്ങള്‍ക്ക് ശേഷം പുതിയ വിവാദമായി കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്റെയും ബ്രണ്ടന്‍ മക്കല്ലത്തിന്റെയും ട്വീറ്റുകള്‍.

ഇന്ത്യക്കാരുടെ അക്സന്റിനെ കളിയാക്കി സര്‍ എന്ന് അഭിസംബോധന ചെയ്താണ് ഇരുവരും ജോസ് ബട്ലറെ പുകഴ്ത്തിയ ട്വീറ്റുകള്‍ മേയ് 13 2018ന് ഇട്ടത്. ഇതിപ്പോൾ ഒല്ലി റോബിന്‍സണിന്റെ എട്ട് വര്‍ഷം മുമ്പത്തെ ട്വീറ്റുകള്‍ വൈറലായി താരത്തെ ഇംഗ്ലണ്ട് സസ്പെന്‍ഡ് ചെയ്തതിൽ പിന്നെ സമൂഹ മാധ്യമങ്ങളിൽ ചര്‍ച്ചയാകുകയായിരുന്നു.

ട്വീറ്റുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ടുവെങ്കിലും അതിന്റെ സ്ക്രീന്‍ഷോട്ടുകള്‍ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഇംഗ്ലണ്ട് ബോര്‍ഡ് ബട്‍ലര്‍ക്കും മോര്‍ഗനുമെതിരെ അന്വേഷണം നടത്തുമെന്നാണ് അറിയുന്നത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സിഇഒ വെങ്കി മൈസൂരും ഇതിന്മേല്‍ ഇപ്പോൾ വ്യക്തമായി ഒന്നും പറയാനാകില്ലെങ്കിലും ഇത്തരം നടപടികൾ പ്രോത്സാഹിപ്പിക്കുകയില്ലെന്ന് പറഞ്ഞു.