ഐ.പി.എല്ലിൽ ഏറ്റവും നന്നായി യോർക്കർ എറിയുന്ന ബൗളറുടെ പേര് വെളിപ്പെടുത്തി മാക്‌സ്‌വെൽ

Staff Reporter

നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും നന്നായി യോർക്കർ എരിയുന്ന ബൗളർ കിങ്‌സ് ഇലവൻ പഞ്ചാബ് താരം മുഹമ്മദ് ഷമിയാണെന്ന് ഗ്ലെൻ മാക്‌സ്‌വെൽ. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരം കിങ്‌സ് ഇലവൻ പഞ്ചാബ് ജയിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു മാക്‌സ്‌വെൽ.

നിലവിൽ ഏറ്റവും നന്നായി യോർക്കർ എറിയുന്ന താരം മുഹമ്മദ് ഷമി ആണെന്നും ഏത് പ്രതിസന്ധി ഘട്ടങ്ങളിലും താരത്തിന് അത് എറിയാൻ കഴിയുമെന്ന് മുംബൈക്കെതിരായ മത്സരത്തിലെ സൂപ്പർ ഓവറിൽ അത് കണ്ടതാണെന്നും മാക്‌സ്‌വെൽ പറഞ്ഞു. മുഹമ്മദ് ഷമി കിങ്‌സ് ഇലവൻ പഞ്ചാബിന് വേണ്ടി മികച്ച പ്രകടനവുമാണ് പുറത്തെടുക്കുന്നതെന്നും താരത്തിന്റെ ബൗളിംഗ് എതിർ ടീമിന്റെ റൺസിൽ നിന്ന് 10-15 റൺസ് കുറക്കുന്നുണ്ടെന്നും മാക്‌സ്‌വെൽ പറഞ്ഞു.

കൂടാതെ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ ജയിക്കാൻ കഴിഞ്ഞത് ടീമിന്റെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ടെന്നും തുടർന്നുള്ള മത്സരങ്ങളിലും ഈ ഫോം തുടരാനാവുമെന്നാണ് പ്രതീക്ഷയെന്നും മാക്‌സ്‌വെൽ പറഞ്ഞു. കഴിഞ്ഞ ദിവസം ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ച് കിങ്‌സ് ഇലവൻ പഞ്ചാബ് ഐ.പി.എല്ലിൽ തങ്ങളുടെ തുടർച്ചയായ മൂന്നാമത്തെ വിജയം സ്വന്തമാക്കിയിരുന്നു.