കാൽവിൻ ഫിലിപ്സ് ഒരു മാസത്തോളം പുറത്ത്

Skysports Phillips Kalvin Leeds 5144458
- Advertisement -

ലീഡ്സ് യുണൈറ്റഡ് മധ്യനിര താരമായ കാല്വിൻ ഫിലിപ്സ് ഒരു മാസത്തോളം പുറത്തിരിക്കും എന്ന് ല്ലബ് അറിയിച്ചു. തോളിനേറ്റ പരിക്കാണ് ഫിലിപ്സിന് പ്രശ്നമായിരിക്കുന്നത്. എന്നാൽ തോളിന് ശസ്ത്രക്രിയ വേണ്ടി വരില്ല എന്നത് താരത്തിന് ചെറിയ ആശ്വാസം നൽകും. ലീഡ്സ് യുണൈറ്റഡിന്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒന്നാണ് ഫിലിപ്സ്. ലീഡ്സിന്റെ ആദ്യ അഞ്ചു ലീഗ് മത്സരങ്ങളിലും താരം ഉണ്ടായിരുന്നു.

ലീഡ്സിനു വേണ്ടി നടത്തുന്ന പ്രകടനങ്ങൾ കഴിഞ്ഞ മാസം ഇംഗ്ലീഷ് ദേശീയ ടീമിലും ഫിലിപ്സിനെ എത്തിച്ചിരുന്നു. ലീഡ്സിന്റെ ഡിഫൻസിലെ ലിയാം കൂപ്പറും യൊറന്റെയും പരിക്കേറ്റ് പുറത്താണ്‌. ബിയെൽസയുടെ ടീമിന് ഈ പരിക്കുകൾ വലിയ തിരിച്ചടിയാകും.

Advertisement