മാക്സ്‌വെൽ ഒരു താല്പര്യവും ഇല്ലാതെ ആണ് IPL കളിക്കുന്നത് – തിവാരി

Newsroom

Picsart 24 05 23 20 16 17 411
Download the Fanport app now!
Appstore Badge
Google Play Badge 1

മാക്സ്‌വെൽ ഒരു താല്പര്യവും ഇല്ലാതെ ആണ് ഐ പി എല്ലിൽ കളിക്കുന്നത് എന്ന് മുൻ ഇന്ത്യൻ താരം മനോജ് തിവാരി. ഓസ്ട്രേലിയക്ക് വേണ്ടി നല്ല പ്രകടനം നടത്തുന്ന മാക്സ്‌വെൽ ഐ പി എല്ലിൽ എത്തുമ്പോൾ തീർത്തും കളി മറന്നത് പോലെയാണ് കളിക്കുന്നത്‌. പണം ലഭിക്കും എന്ന് അറിയാവുന്നത് കൊണ്ടാണ് ഇത് എന്നും തിവാരി പറഞ്ഞു.

മാക്സ്‌വെൽ 24 05 23 20 16 31 248

“നിങ്ങൾക്ക് അന്താരാഷ്ട്ര ക്രിക്കറ്റിൽ വളരെയധികം പരിചയമുണ്ട്… ഓസ്‌ട്രേലിയക്ക് വേണ്ടി കളിക്കുമ്പോൾ അദ്ദേഹം മികച്ച പ്രകടനം നടത്തുന്നു. എന്നാൽ ഐപിഎല്ലിലേക്ക് വന്നാൽ അദ്ദേഹത്തിന് എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല. അയാൾക്ക് ഐ പി എല്ലിൽ കളിക്കാൻ താൽപ്പര്യമില്ലെന്ന് തോന്നുന്നു.” തിവാരി പറഞ്ഞു.

“അവൻ ഔട്ട് ആയാലും പ്രശ്നമില്ല എന്ന രീതിയിലാണ് കളിക്കുന്നത്‌. അവൻ്റെ ബാങ്ക് ബാലൻസ് ഉറപ്പാണ്, ചെക്ക് കൃത്യസമയത്ത് അവനിൽ എത്തും. അതുകൊണ്ട് രാത്രിയിൽ ഒത്തുചേരുകയും ചിരിക്കുകയും ഫോട്ടോകൾ ക്ലിക്കുചെയ്യുകയും ചെയ്യാം.” തിവാരി മാക്സ്‌വെലിനെ വിമർശിച്ചു.