മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആൽവാരോ ഫെർണാണ്ടസിനെ ബെൻഫിക സ്ഥിരകരാറിൽ സ്വന്തമാക്കി

Newsroom

Picsart 24 05 23 18 24 35 685
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുൾ ബാക്ക് അൽവാരോ ഫെർണാണ്ടസിനെ ബെൻഫിക സ്ഥിര കരാറിൽ സ്വന്തമാക്കി. ഈ സീസണിന്റെ അവസാനം വരെയുള്ള ഒരു ലോണിൽ ആയിരുന്നു താരം പോർച്ചുഗീസ് വമ്പൻമാരായ ബെൻഫിക്കയ്ക്കയിൽ കളിച്ചു വന്നിരുന്നത്. നല്ല പ്രകടനം കാഴ്ചവെച്ചത് കൊണ്ട് താരത്തിന്റെ ബൈ ക്ലോസ് ബെൻഫിക ട്രിഗർ ചെയ്തു. 6 മില്യൺ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഈ നീക്കത്തിലൂടെ ലഭിക്കും.

മാഞ്ചസ്റ്റർ 24 01 17 15 46 30 399

20-കാരൻ ഈ സീസണിന്റെ ആദ്യ പകുതിയിൽ ലാ ലിഗ ക്ലബായ ഗ്രാനഡ സിഎഫിൽ ആയിരുന്നു ലോണിൽ കളിച്ചിരുന്നത്. ആകെ 13 മത്സരങ്ങൾ അവർക്കായി കളിച്ചിരുന്നു. അവസരം കുറവായത് കൊണ്ടാണ് ക്ലബ് താരത്തെ ലോണിൽ നിന്ന് തിരിച്ചുവിളിച്ച് ബെൻഫികയിലേക്ക് അയച്ചത്.

അൽവാരോ 2020-ൽ റയൽ മാഡ്രിഡിൽ നിന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തിയത്‌. 2021/22 സീസണിൽ ഡെൻസിൽ ഹാറൂൺ റിസർവ്-ടീം പ്ലെയർ ഓഫ് ദ ഇയർ അവാർഡ് നേടിയിരുന്നു. പ്രെസ്റ്റൺ നോർത്ത് എൻഡിലും നേരത്തെ ലോണിൽ കളിച്ചിട്ടുണ്ട്.