കാണികളുടെ കാര്യത്തിൽ അവ്യക്തത, മഹാരാഷ്ട്ര സര്‍ക്കാര്‍ 25 ശതമാനം അനുവദിച്ചേക്കും

Sports Correspondent

ഐപിഎൽ ആരംഭിയ്ക്കുവാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോളും എത്ര ശതമാനം കാണികള്‍ക്ക് പ്രവേശനം ഉണ്ടാകുമെന്നതിൽ വ്യക്തതയില്ല. എന്നാൽ ലഭിയ്ക്കുന്ന വിവരം പ്രകാരം മഹാരാഷ്ട്ര സര്‍ക്കാര്‍ 25 ശതമാനം കാണികള്‍ക്ക് അനുമതി നല്‍കിയേക്കുമെന്നാണ് അറിയുന്നത്.

പ്രാരംഭ മത്സരങ്ങള്‍ക്ക് ഇത്രയും കാണികളെ അനുവദിച്ച ശേഷം ലീഗ് പുരോഗമിക്കും തോറും കൂടുതൽ കാണികള്‍ക്ക് പ്രവേശനം നൽകുവാന്‍ സര്‍ക്കാര്‍ അനുമതി ലഭിയ്ക്കുമെന്നാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്.

കോവിഡ് കേസുകള്‍ വളരെ അധികം കുറയുന്ന സാഹചര്യത്തിലാണ് ഈ പ്രതീക്ഷ ബിസിസിഐ അധികാരികള്‍ മുന്നോട്ട് വയ്ക്കുന്നത്.