ടാസ്കിന്‍ ഇല്ല, പകരം സിംബാബ്‍വേ താരവുമായി കരാറിലെത്തി ലക്നൗ സൂപ്പര്‍ ജയന്റ്സ്

പരിക്കേറ്റ മാര്‍ക്ക് വുഡിന് പകരം ടാസ്കിൻ അഹമ്മദിനെ ടീമിലെത്തിക്കുവാന്‍ ഐപിഎൽ ഫ്രാഞ്ചൈസി ആയ ലക്നൗ സൂപ്പര്‍ ജയന്റ്സ് ശ്രമിച്ചിരുന്നുവെങ്കിലും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ടാസ്കിന് അനുമതി നല്‍കിയിരുന്നില്ല.

പകരം സിംബാബ്‍വേ താരം ബ്ലെസ്സിംഗ് മുസറബാനിയെ ടീമിലെത്തിച്ചിരിക്കുകയാണ് ലക്നൗ സൂപ്പര്‍ ജയന്റ്സ്. നെറ്റ് ബൗളറായിട്ടാണോ അതോ പകരക്കാരന്‍ താരമായാണോ ഈ നീക്കം എന്നത് വ്യക്തമല്ല.

എട്ട് വര്‍ഷത്തിൽ ആദ്യമായി ഐപിഎലിന്റെ ഭാഗമാകുന്ന സിംബാബ്‍വേ താരമായി ഇതോടെ ബെസ്സിംഗ് മാറും.