ലഖ്നൗവിന്റെ മാരക ബൗളിംഗ്!! ഗുജറാത്ത് തകർന്നടിഞ്ഞു

Newsroom

ഇന്ന് ഇന്ത്യൻ പ്രീമിയർ ലീഗൽ നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ സൂപ്പർ ജയന്റ്സ് പരാജയപ്പെടുത്തി. ലഖ്നൗ ഉയർത്തിയ 164 എന്ന വിജയലക്ഷം പിന്തുടർന്ന് ഗുജറാത്ത് ടൈറ്റൻസിന് ബാറ്റിംഗ് തകർച്ച ഉണ്ടാവുകയായിരുന്നു. അവർക്ക് ആകെ 130 റൺസ് മാത്രമേ എടുക്കാൻ ഉള്ളൂ.

ലഖ്നൗ 24 04 07 23 20 26 772

മികച്ച ബോളിംഗ് കാഴ്ചവെച്ച കൃണാൽ പാണ്ടിയെയും യാഷ് താക്കൂറുമാണ് ലഖ്നൗവിന് വിജയം നൽകിയത്‌. യാഷ് താക്കൂർ 5 വിക്കറ്റും ക്രുണാൽ 3 വിക്കറ്റും വീഴ്ത്തി. 5 ഓവറിൽ 54-0 എന്ന നിലയിൽ നിന്നാണ് ഗുജറാത്ത് തകർന്നത്. ക്രുണാൽ പാണ്ഡ്യ 4 ഓവറിൽ 11 റൺസ് മാത്രമാണ് വിട്ടു നൽകിയാണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.

യാഷ് താക്കൂർ 30 റൺ വഴങ്ങിയും 5 വിക്കറ്റ് നേടി. രവി ബിഷ്ണോയിയും നവീനുൽ ഹഖുൻ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ലക്നൗ സൂപ്പർ ജയന്റ്സ് 20 ഓവറിൽ 163-5 റൺസ് ആണ് എടുത്തത്. മാർക്കസ് സ്റ്റോയിനസിന്റെ മികച്ച അർദ്ധ സെഞ്ച്വറി ആണ് ലക്നൗവിന് മാന്യമായ സ്കോർ നൽകിയത്. അവസാനം നിക്കോളസ് പൂരൻ കൂടെ ആഞ്ഞടിച്ചത് കൊണ്ട് അവർക്ക് പൊരുതാവുന്ന സ്കോർ ആയി.

Picsart 24 04 07 21 11 37 432

ഇന്ന് ലഖ്നൗവിന് അത്ര നല്ല തുടക്കമായിരുന്നില്ല ലഭിച്ചത്. അവരുടെ ഓപ്പണറായ ഡി കോക്ക് വെറും 6 റൺസ് എടുത്ത് പുറത്തായി‌. പിന്നാലെ വന്ന പടിക്കൽ 7 റൺസ് എടുത്തും പുറത്തായി. ഇത് അവരുടെ സ്കോറിംഗിനെ തുടക്കത്തിൽ തന്നെ ബാധിച്ചു. പിന്നീട് രാഹുലും സ്റ്റോറിസും ചേർന്നാണ് ലഖ്നൗവിനെ മുന്നോട്ടു നയിച്ചത്. പക്ഷേ ഇരുവർക്കും റൺറേറ്റ് അത്ര ഉയർത്താനായില്ല. രാഹുൽ 31 പന്തിൽ നിന്ന് 33 റൺസ് ആണ് എടുത്തത്. സ്റ്റോയിനിസ് 43 പന്തിൽ നിന്ന് 58ഉം എടുത്തു‌

അവസാനം പൂരൻ 22 പന്തിൽ 32 റൺസും, ബദോനി 11 പന്തിൽ 2 റൺസും എടുത്തു. പൂരൻ 3 സിക്സ് അടിച്ചു.