സാഫ്‌ കപ്പിൽ ഇന്ത്യ വിജയക്കുതിപ്പ് തുടരുന്നു

Newsroom

ജംഷദ്പൂർ : അണ്ടർ 18 വനിതാ സാഫ്‌ കപ്പിൽ ഇന്ത്യൻ വനിതകൾ വിജയക്കുതിപ്പ് തുടരുന്നു. ഇന്ന് നേപ്പാളിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഇന്ത്യൻ പെൺപട തകർത്തത്.

ഇന്ത്യക്കായി ലിന്റ കോം ഹാട്രിക്ക് നേടിയപ്പോൾ, അനിത കുമാരിയും ഷിൽകി ദേവിയും ഒരോ ഗോൾ വീതം നേടി. സബ് ആയി കളത്തിലിറങ്ങിയ സദിപാ ഭോലന്റെ ബൂട്ടിൽ നിന്നായിരിന്നു നേപ്പാളിന്റെ ഏക ആശ്വാസ ഗോൾ.

മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയം നേടിയ ഇന്ത്യ, ഒമ്പത് പോയിന്റുമായി പട്ടികയിൽ ഒന്നാമതാണ്. നാലു മത്സരവും ജയിക്കുക എന്നതിൽ കുറഞ്ഞതൊന്നും ലക്ഷ്യമാക്കിയല്ല ടൂർണമെന്റിന് വന്നതെന്ന് ഹെഡ് കോച്ച് തോമസ് ഡെനർബി ഇന്നലെ വ്യക്തമാക്കിയിരിന്നു. മാർച്ച് 25ന് ബംഗ്ലാദേശുമായാണ് ഇനി അടുത്ത മത്സരം.