മുംബൈയ്ക്ക് തിരിച്ചടി, ഐപിഎലില്‍ ലസിത് മലിംഗ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍

ഐപിഎല്‍ 2020ല്‍ ശ്രീലങ്കന്‍ താരം ലസിത് മിംഗ് കളിച്ചേക്കില്ലെന്ന് സൂചന. ഈ വാര്‍ത്ത ശരിയാണെങ്കില്‍ തങ്ങളുടെ കിരീടം നിലനിര്‍ത്തുവാനുള്ള ശ്രമത്തിനേല്‍ക്കുന്ന മുംബൈയുടെ കനത്ത തിരിച്ചടിയായിരിക്കും ഇത്. മലിംഗ ഈ വാര്‍ത്ത ശരിവെച്ചിട്ടില്ലെങ്കിലും ശ്രീലങ്കന്‍ പത്രങ്ങളില്‍ നിന്ന് ലഭിയ്ക്കുന്ന വിവരം താരത്തിന്റെ പിതാവ് അസുഖ ബാധിതനാണെന്നും ശസ്ത്രക്രിയ ആവശ്യമായ ഒരു ഘട്ടത്തിലാണെന്നുമാണ്.

മുംബൈ കോച്ച് മഹേല ജയവര്‍ദ്ധേനേ ഇന്നലെ തന്നെ യുഎഇയിലേക്ക് യാത്രയായിട്ടുണ്ട്. മലിംഗ കളിക്കുന്നില്ലെങ്കില്‍ ടൂര്‍ണ്ണമെന്റില്‍ കളിക്കുന്ന ശ്രീലങ്കന്‍ താരം ഇസ്രു ഉഡാന മാത്രമായിരിക്കും. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ആണ് താരത്തെ സ്വന്തമാക്കിയത്. ടീമുകള്‍ ഓഗസ്റ്റ് 22നകം യുഎയില്‍ എത്തിയ ശേഷം ഏഴ് ദിവസത്തെ ക്വാറന്റീന് ശേഷം മുന്ന് കോവിഡ് ടെസ്റ്റുകള്‍ക്ക് ശേഷം മാത്രമാവും ബയോ ബബിളിലേക്ക് മാറുന്നതെന്നാണ് ഇപ്പോളത്തെ ക്രമ പ്രകാരം ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ എടുത്തിരിക്കുന്ന തീരുമാനം.

Comments are closed.