“മെസ്സിയുടെ വിഷമം മനസ്സിലാക്കാം, ആരായാലും 8-2ന് തോറ്റാൽ സങ്കടം കാണും” – കോമാൻ

- Advertisement -

ബാഴ്സലോണയുടെ സൂപ്പർ താരം മെസ്സിയുടെ നിരാശ താൻ മനസ്സിലാക്കുന്നു എന്ന് ക്ലബിന്റെ പുതിയ പരിശീലകൻ കോമാൻ. പരിശീലകൻ കഴിഞ്ഞ ദിവസം മെസ്സിയുമായി ചർച്ച നടത്തിയിരുന്നു. ക്ലബ് വിടാൻ ആണ് തനിക്ക് ആഗ്രഹം എന്നാണ് മെസ്സി അദ്ദേഹത്തോട് പറഞ്ഞത്. എന്നാൽ മെസ്സി വിഷമത്തിലാണെന്ന് താൻ മനസ്സിലാക്കുന്നു എന്നും ആരായാലും 8-2ന് സ്വന്തം ടീം തോറ്റാൽ വിഷമിക്കും എന്നും കോമാൻ പറഞ്ഞു. താനും ഇതേ പോലെ പരാജയപ്പെട്ടാൽ സങ്കടത്തിൽ ആയേനെ എന്നും അദ്ദേഹം പറഞ്ഞു.

മെസ്സി ഈ ക്ലബിന് എത്ര പ്രാധാന്യമുള്ള താരമാണെന്ന് അദ്ദേഹത്തെ പറഞ്ഞ് മനസ്സിലാക്കേണ്ട ചുമതല തനിക്ക് ഉണ്ട് എന്നും കാര്യങ്ങൾ ഒക്കെ നേരെ ആകണമെങ്കിൽ മെസ്സി ക്ലബിൽ ഉണ്ടാകണം എന്നും കോമാൻ പറഞ്ഞു. മെസ്സി കരിയർ അവസാനിപ്പിക്കുന്നത് ബാഴ്സലോണയിൽ തന്നെ ആകണം എന്ന് നിർബന്ധമുണ്ട്. കാരണം ബാഴ്സലോണ എന്നാൽ മെസ്സി ആണ്. കോമാൻ പറയുന്നു.

Advertisement