ഇതാണ് IPL ആവേശം!! അവസാന 4 പന്തിൽ 6 റൺസ് എടുക്കാൻ ആവാതെ സൺ റൈസേഴ്സ് KKR-നോട് തോറ്റു!!

Newsroom

Picsart 24 03 23 22 53 53 792
Download the Fanport app now!
Appstore Badge
Google Play Badge 1

ഐ പി എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിജയത്തോടെ തുടങ്ങി. ഇന്ന് ആവേശകരമായ മത്സരത്തിൽ സൺ റൈസേഴ്സ് ഹൈദരബാദിന് എതിരെ 4 റൺസിന്റെ വിജയമാണ് കെ കെ ആർ നേടിയത്. 209 എന്ന വലിയ വിജയലക്ഷ്യം പിന്തുടർന്ന സൺ റൈസേഴ്സിന് 20 ഓവറിൽ 203 റൺസ് എടുത്തു. ക്ലാസന്റെ വീരോചിത ഇന്നിംഗ്സാണ് വിജയത്തിന്റെ അടുത്ത് വരെ സൺ റൈസേഴ്സിനെ എത്തിച്ചത്.

KKR 24 03 23 22 54 05 248

മികച്ച തുടക്കമായിരുന്നു സൺ റൈസേഴ്സിന് ലഭിച്ചത്. അഭിഷേക് ശർമ്മയും മായങ്ക അഗർവാളും ചേർന്ന് അവർക്ക് ഓപ്പണിംഗ് വിക്കറ്റിൽ 5.30 ഓവറിൽ 60 റൺസ് നൽകി. മായങ്ക് 21 പന്തിൽ നിന്ന് 32 റൺസ് എടുത്തപ്പോൾ അഭിഷേക് 19 പന്തിൽ നിന്ന് 32 റൺസ് എടുത്തു.

അവരുടെ പ്രതീക്ഷ ആയിരുന്ന മാക്രം 18 റൺസ് എടുത്തു പുറത്തായി. ത്രിപാതി 20 റൺസും എടുത്തു. സുനിൽ നരേൻ 4 ഓവറിൽ വെറും 19 റൺസ് മാത്രം വഴങ്ങി 1 വിക്കറ്റ് എടുത്തു കളി കെ കെ ആറിന് അനുകൂലമാക്കി.

അവസാന 4 ഓവറിൽ SRH ജയിക്കാൻ 76 റൺസ് വേണമായിരുന്നു. ഇത് 2 ഓവറിൽ 39 റൺസിലേക്ക് എത്തി. ക്ലാസൻ മികച്ച പോരാട്ടം നടത്തി നോക്കി. സ്റ്റാർക്ക് എറിഞ്ഞ 19ആം ഓവറിൽ 3 സിക്സറുകൾ പറത്തി ക്ലാസനും ഒരു സിക്സ് പറത്തു ഷബാസും സൺ റൈസേഴ്സിന് പ്രതീക്ഷ നൽകി. അവസാന ഓവറിൽ സൺ റൈസേഴ്സിന് ജയിക്കാൻ 13 റൺസ്.

ഹർഷിത് റാണ എറിഞ്ഞ ആദ്യ പന്തിൽ ക്ലാസൻ സിക്സ് അടിച്ചു. അടുത്ത പന്തിൽ സിംഗിൽ. KKR-നു ജയിക്കാൻ 4 പന്തിൽ 6 റൺസ്. മൂന്നാം പന്തിൽ ഷബാസ് പുറത്ത്. അടുത്ത പന്തിൽ ഹാൻസൺ സിംഗിൾ എടുത്തു. 2 പന്തിൽ ജയിക്കാൻ 5 റൺസ്. ക്ലാസൻ സ്ട്രൈക്കിൽ തിരിച്ചെത്തി.

സുയേഷ് ശർമ്മയുടെ ഒരു ഡൈവിംഗ് ക്യാച്ചിൽ ക്ലാസൻ പുറത്ത്. പിന്നെ 1 പന്തിൽ ജയിക്കാൻ 5 റൺസ്. കമ്മിൻസ് സ്ട്രൈക്കിൽ. ഹർഷത് റാണ ആ ബോൾ ഡോട്ട് ആക്കി ടീമിനെ ജയിപ്പിച്ചു. താരം ആകെ മൂന്ന് വിക്കറ്റ് ഇന്ന് വീഴ്ത്തി വിജയശില്പിയായി.

ക്ലാസൻ 29 പന്തിൽ നിന്ന് 63 റൺസ് എടുത്തു. 8 സിക്സ് ക്ലാസൻ അടിച്ചു. അബ്ദൗൽ സമദ് 11 പന്തിൽ 15 റൺസും ഷഹബാസ് 5 പന്തിൽ 16 റൺസും നേടി.

Philsalt

നേരത്തെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത 7 വിക്കറ്റ് നഷ്ടത്തിൽ 208 റൺസാണ് നേടിയത്. ഒരു ഘട്ടത്തിൽ 32/3 എന്ന നിലയിലായിരുന്ന കൊൽക്കത്തയെ രമൺദീപ് സിംഗും ഫിൽ സാള്‍ട്ടും ചേര്‍ന്നാണ് മുന്നോട്ട് നയിച്ചത്. ഒപ്പം അവസാന ഓവറുകളിൽ ആന്‍ഡ്രേ റസ്സലും റിങ്കു സിംഗും എത്തിയപ്പോള്‍ റൺ മഴ തന്നെ കൊൽക്കത്ത തീര്‍ത്തു.

അഞ്ചാം വിക്കറ്റിൽ സാള്‍ട്ട് – രമൺദീപ് സിംഗ് കൂട്ടുകെട്ട് 54 റൺസാണ് നേടിയത്. 17 പന്തിൽ 35 റൺസ് നേടിയ രമൺദീപ് സിംഗ് പുറത്തായപ്പോള്‍ അധികം വൈകാതെ 54 റൺസ് നേടിയ സാള്‍ട്ടും പുറത്തായി.

Ramandeepsingh
അര്‍ദ്ധ ശതകം നേടിയ ഫിൽ സാള്‍ട്ട് പുറത്താകുമ്പോള്‍ 119/6 എന്ന നിലയിലായിരുന്നു കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഏഴാം വിക്കറ്റിൽ റിങ്കു സിംഗും ആന്‍ഡ്രേ റസ്സലും നിറഞ്ഞാടിയപ്പോള്‍ പടുകൂറ്റന്‍ സ്കോറിലേക്കാണ് കൊൽക്കത്ത കുതിച്ചത്.

വെറും 32 പന്തിൽ നിന്നാണ് ഈ കൂട്ടുകെട്ട് 81 റൺസ് നേടിയത്. 15 പന്തിൽ 23 റൺസ് നേടി റിങ്കു സിംഗ് പുറത്തായപ്പോള്‍ 25 പന്തിൽ 64 റൺസുമായി ആന്‍ഡ്രേ റസ്സൽ അപരാജിതനായി നിന്നു. 14 സിക്സുകളാണ് കൊൽക്കത്ത ഇന്നത്തെ മത്സരത്തിൽ നേടിയത്. അതിൽ 7 എണ്ണം റസ്സലിന്റെ സംഭാവനയാണ്. 4 എണ്ണം രമൺദീപും 3 എണ്ണം ഫിൽ സാള്‍ട്ടും അതിര്‍ത്തി കടത്തി.