ഐ ലീഗിൽ ഗോകുലം കേരളക്ക് വീണ്ടും തോൽവി

Newsroom

Picsart 24 03 23 21 56 37 285
Download the Fanport app now!
Appstore Badge
Google Play Badge 1

ഐ ലീഗിൽ ഗോകുലം കേരളയുടെ പതനം തുടരുന്നു. അവർ ഇന്ന് വീണ്ടും പരാജയപ്പെട്ടു. ഇന്ന് ഡെൽഹിയെ കോഴിക്കോട് വെച്ച് നേരിട്ട ഗോകുലം കേരള എതിരില്ലാത്ത രണ്ടു ഗോളുകളുടെ പരാജയമാണ് ഏറ്റുവാങ്ങിയത്. ആദ്യ പകുതിയിൽ 39ആം മിനുട്ടിൽ മഷൂർ ചുവപ്പ് കാർഡ് വാങ്ങിയതാണ് ഗോകുലം കേരളക്ക് തിരിച്ചടി ആയത്.

ഗോകുലം കേരള 24 03 23 21 56 13 673

രണ്ടാം പകുതിയിൽ ആണ് ഡെൽഹിയുടെ രണ്ട് ഗോളുകളും വന്നത്. രണ്ട് ഗോകുളും ബാർബറോസ ആണ് നേടിയത്. 59ആം മിനുട്ടിൽ ആയിരുന്നു ആദ്യ ഗോൾ. 87ആം മിനുട്ടിൽ വിജയം ഉറപ്പിച്ച രണ്ടാം ഗോളും ബാർബറോസ നേടി.

22 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 36 പോയിന്റുമായി ഗോകുലം അഞ്ചാം സ്ഥാനത്താണ്. ഇനി സീസണിൽ 2 മത്സരങ്ങൾ മാത്രമെ ബാക്കിയുള്ളൂ.