ധോണിയോട് ആദ്യം ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെട്ട് നിതീഷ് റാണ, ഒന്നാം സ്ഥാനം ലക്ഷ്യമാക്കി ചെന്നൈ

Sports Correspondent

Russellkkr
Download the Fanport app now!
Appstore Badge
Google Play Badge 1

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകന്‍ നിതീഷ് റാണ. പോയിന്റ് പട്ടികയിൽ എട്ട് പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള ചെന്നൈയ്ക്ക് ഇന്ന് മികച്ച റൺ റേറ്റിൽ വിജയിച്ചാൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാം. അതേ സമയം 4 പോയിന്റുമായി കൊൽക്കത്ത 8ാം സ്ഥാനത്താണ് നിലകൊള്ളുന്നത്. പ്ലേ ഓഫ് സാധ്യതകള്‍ക്കായി ടീമിന് ഇന്ന് വിജയം നിര്‍ണ്ണായകമാണ്.

മത്സരത്തിൽ കൊൽക്കത്ത നിരയിൽ രണ്ട് മാറ്റമാണുള്ളത്. ലിറ്റൺ ദാസിന് പകരം ഡേവിഡ് വീസേയും മന്‍ദീപ് സിംഗിന് പകരം ജഗദീഷനും ടീമിലേക്ക് എത്തുന്നു.

ചെന്നൈ സൂപ്പര്‍ കിംഗ്സ്: Ruturaj Gaikwad, Devon Conway, Ajinkya Rahane, Moeen Ali, Ambati Rayudu, Shivam Dube, Ravindra Jadeja, MS Dhoni(w/c), Matheesha Pathirana, Tushar Deshpande, Maheesh Theekshana

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: N Jagadeesan(w), Jason Roy, Nitish Rana(c), Andre Russell, Rinku Singh, Sunil Narine, David Wiese, Kulwant Khejroliya, Suyash Sharma, Umesh Yadav, Varun Chakaravarthy