കൊൽക്കത്ത നൈറ്റ്റൈഡേഴ്‌സിനെ ബാറ്റിങിനയച്ച് ഡൽഹി ക്യാപിറ്റൽസ്

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ പ്രീമിയർ ലീഗിലെ പത്താം മത്സരത്തിൽ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ബാറ്റിങിനയച്ചു. ഡൽഹിയുടെ തട്ടകമായ ഫിറോസ് ഷാ കോട്ല ഗ്രൗണ്ടിൽ വെച്ചാണ് ഇന്നത്തെ മത്സരം. കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ് രണ്ടു മത്സരങ്ങളിലും ജയിച്ച് വിജയഗാഥ തുടരുകയാണ്. അതെ സമയം കന്നി അങ്കത്തിൽ മുംബൈ ഇന്ത്യൻസിനെ വീഴ്‌ത്തിയ ഡൽഹി രണ്ടാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനോട് പരാജയപ്പെട്ടു.

ചെന്നൈയ്‌ക്കെതിരായ പരാജയങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ടാവും ഇത്തവണ ഡൽഹി ക്യാപിറ്റൽസ് ഇറങ്ങുന്നത്. ഏറെ മാറ്റങ്ങളുമായാണ് ഡൽഹി ക്യാപിറ്റൽസ് ഇന്നിറങ്ങുന്നത്. കിമോ പോൾ, അക്‌സർ പട്ടേൽ, ഇഷാന്ത് ശര്‍മ്മ, രാഹുല്‍ തെവാത്തിയ എന്നിവർക്ക് പകരം ഡൽഹി നിരയിൽ ഹനുമ വിഹാരി, സന്ദീപ് ലാമിച്ചനെ, ഹർഷൽ പട്ടേൽ എന്നിവർ ടീമിലെത്തി. എന്നാൽ കൊൽക്കത്തൻ നിരയിൽ മാറ്റങ്ങൾ ഒന്നുമില്ല. വിജയക്കുതിപ്പ് തുടർന്ന ടീമിനെ തന്നെയാണ് നൈറ്റ് റൈഡേഴ്‌സ് ഇറക്കിയത്.

ഡല്‍ഹി ക്യാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ശ്രേയസ്സ് അയ്യര്‍, കോളിന്‍ ഇന്‍ഗ്രാം, ഋഷഭ് പന്ത്,  ഹർഷൽ പട്ടേൽ, അമിത് മിശ്ര, കാഗിസോ റബാഡ, അമിത് മിശ്ര, ഹനുമ വിഹാരി,സന്ദീപ് ലാമിച്ചനെ

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: സുനില്‍ നരൈന്‍, ക്രിസ് ലിന്‍, റോബിന്‍ ഉത്തപ്പ, ശുഭ്മന്‍ ഗില്‍, നിതീഷ് റാണ, ദിനേശ് കാര്‍ത്തിക്, ആന്‍ഡ്രേ റസ്സല്‍, പിയൂഷ് ചൗള, കുല്‍ദീപ് യാദവ്, ലോക്കി ഫെര്‍ഗൂസണ്‍, പ്രസിദ്ധ് കൃഷ്ണ